ഇത് ഒരു ഒന്നൊന്നര ഓഫർ; കാർ വാങ്ങിയാൽ തോക്ക് ഫ്രീ

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാമൂഹ്യമായ പരിഗണനകളും കണക്കിലെടുത്താണത്രേ തീരുമാനം

News18 Malayalam | news18-malayalam
Updated: October 12, 2019, 11:05 AM IST
ഇത് ഒരു ഒന്നൊന്നര ഓഫർ; കാർ വാങ്ങിയാൽ തോക്ക് ഫ്രീ
(പ്രതീകാത്മക ചിത്രം)
  • Share this:
#അശ്വജിത്

കാർ വാങ്ങുമ്പോൾ ടിവിയും മൊബൈൽ ഫോണുമൊക്കെ സമ്മാനമായി കൊടുക്കുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഒരൽപ്പം വ്യത്യസ്തമായ ഓഫറാണ് അമേരിക്കയിലെ ഒരു സ്ഥാപനം പ്രഖ്യാപിച്ചിരിക്കുന്നത്. ബൈബിൾ , അമേരിക്കൻ പതാക പിന്നെ ഒരു തോക്ക് വാങ്ങാനുള്ള വൗച്ചർ ഇതാണ് സൗത്ത് കരോലിനയിലെ ഹോനെയ പാത്തിലുള്ള ഫോർഡ് കാർ ഡീലറുടെ ഓഫർ.'God Gun America' എന്നാണ് ഡീലറുടെ പ്രചാരണ വാചകം. നവംബർ അവസാനം വരെയാണ് ഓഫർ. സ്മിത്ത് ആൻഡ് വെസോൺ കമ്പനിയുടെ നാനൂറ് ഡോളർ വില വരുന്ന എ ആർ-15 റൈഫിളാണ് ലഭിക്കുക.

ഇനി തോക്ക് ആവശ്യമില്ലെങ്കിലും കുഴപ്പമില്ല ആ നാനൂറ് ഡോളർ കാറിന്റെ വിലയിൽ കുറച്ചു തരുമെന്നും കമ്പനി പറയുന്നു. ഈ ഓഫർ വെറുതെ പ്രഖ്യാപിച്ചതല്ലെന്നാണ് ഡീലർ അവകാശപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാമൂഹ്യമായ പരിഗണനകളും കണക്കിലെടുത്താണത്രേ തീരുമാനം. സംഭവം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയായി. പലരും കമ്പനിക്ക് എതിരെ രംഗത്തുവന്നു. അമേരിക്കയിൽ മറ്റൊരു കൂട്ടവെടിവെയ്പ്പ് ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നാണ് ഫേസ്ബുക്കിലെ ചില കമന്റുകൾ. എന്തായാലും സംഗതി ഹിറ്റായ ലക്ഷണമുണ്ട്. വില്പന വർധിച്ചതായും, ഓഫർ തേടി അമേരിക്കയുടെ മറ്റിടങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ടെന്നും ഡീലർ പറയുന്നു.

First published: October 12, 2019, 11:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading