കന്യാസ്ത്രീയുടെ വേഷം ധരിച്ച ഒരു സ്ത്രീ, നട്ടുച്ച നേരത്ത് ഒരു സെമിത്തേരിയിൽ അസ്ഥികൂടത്തെ കൈയിലെടുത്ത് നൃത്തം ചെയ്യുന്നു. ഇംഗ്ലണ്ടിലെ യോർക്ക് ഷെയറിന് അടുത്തുള്ള ഹൾ ജനറൽ സെമിത്തേരിയിലാണ് സംഭവം. വളരെ വേഗമാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. അതുവഴി കാറിൽ പോയ ആൾ പകർത്തിയ ചിത്രമെന്ന തരത്തിലാണ് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നൂറു കണക്കിന് ആളുകൾ ഭയപ്പാടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടത്തെ കൈയിലെടുത്ത് നൃത്തം ചെയ്ത യുവതി, പിന്നീട് ഒരു നായയുടെ ഒപ്പവും നൃത്തം ചെയ്യുന്നുണ്ട്.
ഏതായാലും ഈ ചിത്രം അതിവേഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ഹൾ ലൈവ് പോലെയുള്ള പ്രാദേശിക മാധ്യമങ്ങളും പിന്നീട് ഡെയിലി മെയിലുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം ഇതൊരു പ്രാങ്ക് വീഡിയോ ആകാനാണ് സാധ്യതയെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു.
അതല്ല, യുവതിയുടെ പ്രേതമാണെന്നും, മരിച്ചു പോയ മകന്റെ അസ്ഥികൂടം കൈയിലെടുത്ത് നൃത്തം ചെയ്യുകയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏതായാലും ഈ സംഭവത്തെ കുറിച്ച് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. “അക്ഷരാർത്ഥത്തിൽ, ഹൈമേഴ്സ് സ്കൂളിന് എതിർവശത്തുള്ള സ്പ്രിംഗ് ബാങ്ക് പടിഞ്ഞാറ് സെമിത്തേരിയിലാണ് അവളെ കണ്ടത്. അവൾ ഒരു അസ്ഥികൂടവുമായി നൃത്തം ചെയ്യുകയായിരുന്നു.
ഈ സമയം നിരവധി വാഹനങ്ങൾ അതുവഴി കടന്നുപോയിരുന്നു. യുവതിയെ അല്ലാതെ മറ്റാരെയും അവിടെ കണ്ടില്ലെന്നും കാർ യാത്രക്കാർ പറയുന്നു. ഒരു കാർ യാത്രികൻ അവിടെ ഇറങ്ങി. യുവതിയുടെ ചിത്രമെടുക്കുകയായിരുന്നു. ഇയാൾ യുവതിയുടെ സുഹൃത്താണോയെന്നും ചിലർ ചോദിക്കുന്നുണ്ട്. ഏതായാലും ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയാണ്.
നടുറോഡില്‍ നൃത്തം ചെയ്ത് യുവതി; സാഹസം ഇന്‍സ്റ്റാഗ്രാം റീൽ വീഡിയോയ്ക്കായി
സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ ആളുകള്‍ പലതരത്തിലുള്ള അഭ്യാസങ്ങള്‍ നടത്താറുണ്ട്. സാഹസികതയും വ്യത്യസ്തയുമൊക്കെ അങ്ങേയറ്റം കടന്ന് സഭ്യത വിട്ടുള്ളതും, വളരെ അപകടത്തില്‍പ്പെടുന്നതുമായ രീതിയിലുള്ള പ്രവര്‍ത്തികളാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ തിളങ്ങാന്‍ ബോധപൂര്‍വ്വം നിയമലംഘനങ്ങള്‍ നടത്തുന്ന ആളുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ലോകത്തിലെ എല്ലായിടത്തെയും നിയമപാലകര്‍. ഇപ്പോള്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍, തിരക്കുള്ള റോഡിന് നടുവില്‍ നിന്ന് നൃത്തം ചവിട്ടിരിക്കുകയാണ് ഒരു യുവതി. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിക്കെതിരെ ട്രാഫിക് പോലീസ് ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്.
Also Read-
യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ കാണാൻ വാവ സുരേഷ് എത്തി
ശ്രേയ കല്‍റ എന്ന് അറിയപ്പെടുന്ന ഒരു യുവതിയാണ് ഇന്‍സ്റ്റാഗ്രാം റീല്‍ ഷൂട്ട് ചെയ്യാന്‍ ഇങ്ങനെയൊരു സാഹസം നടത്തിയത്. ഇന്‍ഡോറിലെ റസോമ സ്ക്വയറിലെ തിരക്കേറിയ റോഡിലെ സീബ്രലൈനില്‍ കറുത്ത ടോപ്പും പാന്റും ധരിച്ച ശ്രേയ നൃത്തം ചവിട്ടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഡോജാക്യാറ്റിന്റെ വുമണ്‍ എന്ന ഗാനത്തിനായിരുന്നു യുവതി ചുവട് വച്ചത്. റെഡ് സിഗ്നല്‍ കത്തി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാര്‍ അത്ഭുതത്തോടെ നോക്കിയപ്പോഴും അതൊന്നും ഗൗനിക്കാതെ അവള് അവളുടെ നൃത്തച്ചുവടുകളുടെ തിരക്കിലായിരുന്നു. റോഡിലേക്ക് ഓടുന്നതിനിടയില്‍ ശ്രേയ പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Also Read-
അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചെന്ന് യുവാവ്
യുവതിയുടെ നടുറോഡിലെ നൃത്തതിന്, പോലീസുകാര്‍ അന്ന് അവളെ ഒരു താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 12ന് യുവതി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തു, അത് പിന്നീട് വൈറലായി. ഇതിനുശേഷമാണ് പോലീസുകാര്‍ ശ്രേയക്കെതിരെ നടപടി സ്വീകരിച്ചത്. നിയമലംഘനത്തിന് ബുധനാഴ്ച ശ്രേയയ്ക്ക് നോട്ടീസ് നല്കി. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പെണ്‍കുട്ടിയ്ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും നിര്‍ദ്ദേശിച്ചു. യുവതിയുടെ ഉദ്ദേശം എന്തുതന്നെയായിരുന്നാലും അത് തെറ്റായിരുന്നുവെന്നും സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു പ്രചോദനമുണ്ടാകാതിരിക്കാനും പ്രവണതയാകാതിരിക്കാനും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.