ബെംഗളുരു: ബംഗളുരു നഗരത്തില്‍ താമസിക്കാന്‍ ഒരു സ്ഥലം കിട്ടുക എന്നത് വളരെ ശ്രമകരമായി ജോലിയാണ്. ഇനി കിട്ടിയാല്‍ തന്നെ മുറി ഷെയര്‍ ചെയ്യാന്‍ പറ്റിയ ഒരു റൂം മേറ്റിനെ കിട്ടുക എന്നതാണ് അടുത്ത വെല്ലുവിളി. ഇത്തരത്തില്‍ ഒരു മാസത്തെ താമസത്തിന് ശേഷം റൂംമേറ്റ് ഒരു റിവ്യു മീറ്റിംഗിന് വിളിച്ച അനുഭവം പങ്കുവെച്ച യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
അക്ഷത് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇത്തരമൊരു ട്വീറ്റ് പോസ്റ്റ് ചെയ്തത്. അമേരിക്കൻ ടെലിവിഷൻ സീരിസായ ബിഗ് ബാംഗ് തിയറിയിലെ ഷെല്‍ഡണ്‍ കൂപ്പറിന്റെ ഒരു പതിപ്പ് താന്‍ കണ്ടെത്തിയെന്നാണ് ഈ വിഷയം പങ്കുവെച്ച് കൊണ്ട് അദ്ദേഹം പറയുന്നത്.
Yo! just completed one month at my new pg in Bangalore & my roommate wants a monthly review meet😭@BangaloreRoomie @peakbengaluru pic.twitter.com/jXpvEopoiS
— Akshat (@akshathakurr) March 21, 2023
പേയിംഗ് ഗസ്റ്റായി താമസിക്കുന്ന റൂമിലെ തന്റെ റൂം മേറ്റ് ഒരു മാസത്തെ റിവ്യു മീറ്റിംഗിനായി ക്ഷണിക്കുകയായിരുന്നു.” ബംഗളുരുവിലെ പേയിംഗ് ഗസ്റ്റ് ഹോസ്റ്റലില്‍ ഞാന്‍ ഒരു മാസം തികച്ചു. എന്റെ റൂം മേറ്റ് മാസാവസാന റിവ്യു മീറ്റിംഗിന് വിളിച്ചിരിക്കുകയാണ്,’ എന്നായിരുന്നു അക്ഷതിന്റെ ട്വീറ്റ്.
നിരവധി പേരാണ് അക്ഷതിന്റെ ട്വീറ്റിന് കമന്റുമായി എത്തിയത്.
” ബിഗ് ബാംഗ് തിയറിയുടെ ബാംഗ്ലൂര്‍ എഡിഷന്”, എന്നായിരുന്നു ഒരാളുടെ കമന്റ്.
”യഥാര്‍ത്ഥ ജീവിതത്തിലെ ഷെല്‍ഡണ്‍ ലീ കൂപ്പര്‍,’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
” റൂം മേറ്റ് എഗ്രിമെന്റില്‍ ഇക്കാര്യത്തെപ്പറ്റി മുമ്പേ സൂചിപ്പിരുന്നോ?,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
അതേസമയം ഗൂഗിളിന്റെ ഇന്റര്‍വ്യൂ പാസാകാന്‍ ഇതിനെക്കാള്‍ എളുപ്പമാണെന്നും എന്നാല്‍ ബംഗളുരുവിലെ ഒരു വാടകയുടമയുടെ ഇന്റര്‍വ്യൂ അത്ര പെട്ടെന്ന് പാസാകാന്‍ കഴിയില്ലെന്നുമാണ് ഒരു ലിങ്ക്ഡ് ഇന്‍ ഉപയോക്താവ് പറയുന്നത്.
Also read-ദേ നമ്മടെ ചോദ്യപേപ്പറിലും മെസി! നാലാം ക്ലാസിലെ ഫാൻസുകാർ ഹാപ്പി
കൊവിഡിന് ശേഷം ബംഗളുരുവില്‍ താമസിക്കാന്‍ ഒരു നല്ല സ്ഥലം കിട്ടുക എന്നത് വളരെ ശ്രമകരമാണ് എന്നും ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് വീട്ടുടമസ്ഥനുമായുള്ള അഭിമുഖത്തിന് ശേഷം അതേക്കുറിച്ചുള്ള അനുഭവം ഇദ്ദേഹം ഹാസ്യരൂപേണ പോസ്റ്റ് ചെയ്തിരുന്നു.
”ഞാന്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ വീട് വാങ്ങാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഗൂഗിളില്‍ ജോലി ചെയ്യുന്നത് ഇത്രയും ദോഷകരമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengaluru, Viral post