നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പൂച്ച മാന്തിയതെന്ന് കരുതി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ വെടിയുണ്ട

  പൂച്ച മാന്തിയതെന്ന് കരുതി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ വെടിയുണ്ട

  ആന്തരികാവയവങ്ങളില്‍ തുളച്ചുകയറാതെ തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്.

  Representational image

  Representational image

  • Share this:
   ജയ്പൂര്‍: പൂച്ച മാന്തിയതാണെന്ന് പറഞ്ഞ് ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. ഉറക്കമുണര്‍ന്നപ്പോള്‍ മുതല്‍ നേമി ചന്ദ് എന്ന യുവാവിന് വാരിയെല്ലിനോട് ചേര്‍ന്ന് വേദന അനുഭവപ്പെട്ട് തുടങ്ങി. കണ്ണുതുറന്നു നോക്കിയപ്പോള്‍ തൊട്ടപ്പുറത്തുകൂടി ഒരു പൂച്ച ഓടിപോകുന്നതാണ് കണ്ടത്. അതിനാല്‍ മുറിവ് പൂച്ച മാന്തിയതാണെന്ന് നേമി വിചാരിക്കുകയായിരുന്നു.

   എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ അതികഠിനമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയപ്പോഴാണ് വീട്ടിലെ മറ്റു അംഗങ്ങളോട് നേമി പരാതിപ്പെട്ടത്. തുടര്‍ന്ന് റൂം മേറ്റ് നടത്തിയ പരിശോധനയിലാണ് കിടക്കയില്‍ നിന്ന് വെടിയുണ്ടയുടെ ഷെല്‍ കണ്ടെത്തി. അപ്പോഴാണ് ആരോ തന്നെ വെടിവെച്ചതാണെന്ന് മനസിലാക്കുന്നത്. രാജസ്ഥാനിലെ മല്‍വാരയിലാണ് സംഭവം നടന്നത്.

   ഉടന്‍ തന്നെ നേമി ചന്ദിനെ ആശുപത്രിയിലെത്തിച്ചു. എക്‌സ്‌റേയില്‍ ഇയാളുടെ നെഞ്ചിന്‍കൂടില്‍ ഒരു ബുള്ളറ്റ് കണ്ടെത്തി. ആന്തരികാവയവങ്ങളില്‍ തുളച്ചുകയറാതെ തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഉടന്‍ തന്നെ നേമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ബുള്ളറ്റ് നീക്കം ചെയ്തു. അപകടാവസ്ഥ തരണം ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു.

   അതേസമയം വധശ്രമത്തിന് മല്‍വാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തനിക്ക് ശത്രുക്കളാരും തന്നെ ഇല്ലെന്ന് നേമിചന്ദ് പൊലീസിനെ അറിയിച്ചു. ഏതായാലും സംഭവത്തിലും വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

   വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കവേ ബസ് ഒഴുകുപ്പോയി; നാല് പേര്‍ മരിച്ചു

   വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലൊഴുകി പോയി. മഹാരാഷ്ട്രയിലെ യവാത്മലില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന നാലു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നദിയില്‍ ഒഴുകിപ്പോയത്.

   മുന്നറിയിപ്പ് അവഗണിച്ചാണ് ബസ് പാലം മുറിച്ചുകടക്കുന്നതിനായി മുന്നോട്ട് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പാലത്തില്‍ കയറി കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ശക്തമായ ഒഴുക്കില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നന്തേഡില്‍ നിന്ന് നാഗ്പുരിലേക്ക് പോകുന്ന ബസായിരുന്നു ഇത്.

   നിയന്ത്രണം നഷ്ടപ്പെട്ട ബസ് നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളത്തിലേക്ക് മറിഞ്ഞ് ഒഴുകി പോവുകയായിരുന്നു. ഉച്ചയോടെ രക്ഷപ്രവര്‍ത്തകര്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും രണ്ട് യാത്രക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എട്ടു പേരായരുന്നു ബസിലുണ്ടായിരുന്നത്.

   ബസിലെ മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.
   Published by:Jayesh Krishnan
   First published:
   )}