HOME » NEWS » Buzz » A YOUNG WOMAN FLEW FROM THE UNITED STATES TO SOUTH KOREA TO BREAK THE LOVE LOCK JK

പ്രണയം തകർന്നു; 'ലവ് ലോക്ക്' തകർക്കാൻ അമേരിക്കയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് പറന്ന് യുവതി

പ്രണയം തകർന്ന ശേഷം, യ്യൂംഗ് തനിയെ വീണ്ടും ആ ടവറിലേക്ക് പോയി, നൂറുകണക്കിന് താഴുകൾക്കിടയിൽ നിന്നും ആ പഴയ താഴ് കണ്ടെത്തി നശിപ്പിച്ചു

News18 Malayalam | news18-malayalam
Updated: May 20, 2021, 4:32 PM IST
പ്രണയം തകർന്നു; 'ലവ് ലോക്ക്' തകർക്കാൻ അമേരിക്കയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് പറന്ന് യുവതി
Image TikTok
  • Share this:

പരസ്പരം അഗാധമായി പ്രണയിച്ചിരുന്നവരുടെ വേർപിരിയിലുകൾ ഇരു വ്യക്തികളെയും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ചെയ്യാൻ പ്രേരിപ്പിക്കുക. നിരാശയിലേക്ക് കൂപ്പു കുത്തുന്നവരും അതല്ല മറ്റ് പല ജയങ്ങൾത്തീർക്കുന്നവരെയും നാം കണ്ടിട്ടുണ്ട്. ചിലർ കഥകളും കവിതകളും എഴുതും, മറ്റു ചിലർ തനിക്ക് എത്താൻ കഴിയില്ലെന്ന് കരുതിയരുന്ന കാര്യങ്ങൾ സ്വന്തമാക്കും. ചിലരാകട്ടെ യാത്രകൾ നടത്തും. അത്തരത്തിലൊരു യാത്രയാണ് ഇപ്പോൾ ഇൻ്റർനെറ്റിലെ സംസാര വിഷയം.


ലസ്സി യ്യൂംഗ് എന്ന 23 കാരിയാണ് കഥാനായിക. യ്യൂംഗ് അമേരിക്കയിലെ ലോസാഞ്ചലസിൽ നിന്നും തന്റെ മുൻ കാമുകനുമായി പങ്കിട്ട ഒരു 'ലവ് ലോക്ക്' നശിപ്പിക്കാനാണ് പസഫിക് സമുദ്രത്തിന് കുറുകെ 10,000 കിലോമീറ്റർ പറന്ന് ദക്ഷിണ കൊറിയയിലെ സീയോളിലെത്തിയത്. ഒരു ടിക് ടോക് താരം കൂടിയാണ് യ്യൂംഗ്.Also Read-ജീവനക്കാരൻ ഒരുപാട് സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നു; എന്ത് നടപടിയെടുക്കും എന്ന് ഉപദേശം തേടി കമ്പനി


കമിതാക്കൾ അവരുടെ പ്രണയത്തിന്റെ പ്രതീകമായി ഇരുവരുടെയും പേരഴുകളെഴുതിയ താഴുകൾ പൂട്ടിയിടുന്നത് ലോകത്തിൻ്റെ പലഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. ഇതാണ് 'ലവ് ലോക്ക്' എന്നറിയപ്പെടുന്നത്.


2019 ൽ ദക്ഷിണ കൊറിയയിലെ ഒരു കടയിൽ നിന്നും വാങ്ങിയ ഒരു ചെറിയ താഴിൽ യ്യൂംങ്ങിന്റെയും അവരുടെ മുൻ കാമുകന്റെയും പേരുകൾ എഴുതി, ദക്ഷിണ കൊറിയയിലെ എൻ സിയോൾ ടവറിൽ പൂട്ടിയിട്ടിരുന്നു. നൂറുകണക്കിന് താഴുകൾ കമിതാക്കളുടെ സ്നേഹപ്രഖ്യാപനമായി കാണപ്പെടുന്ന ഒരു സ്ഥലമാണ് ഇവിടം.


എന്നാൽ പ്രണയം തകർന്ന ശേഷം, യ്യൂംഗ് തനിയെ വീണ്ടും ആ ടവറിലേക്ക് പോയി, നൂറുകണക്കിന് താഴുകൾക്കിടയിൽ നിന്നും ആ പഴയ താഴ് കണ്ടെത്തി നശിപ്പിച്ചു. തന്റെ യാത്ര മുഴുവൻ യ്യൂംഗ് ടിക് ടോകിൽ ചിത്രീകരിച്ചിരുന്നു. താഴ് കണ്ടെത്തി നശിപ്പിക്കുന്ന വീഡിയോ ടിക് ടോകിൽ 50 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.


Also Read-'പ്രണയത്തിന്റെ ആഴം അളക്കുന്നു': വാലന്റൈ൯സ് ദിനത്തിൽ കൈകൾ ബന്ധിച്ച ഈ കമിതാക്കൾ വിവാഹം വരെ ചങ്ങല അഴിക്കില്ല


യ്യൂംഗ് വിമാനത്തിലും, ബസിലും കേബിൾ കാറിലുമൊക്ക യാത്ര ചെയ്താണ് ടവറിൻ്റെ അടുത്തേക്കെത്തുന്നത്. താഴ് കണ്ടെത്താൻ പോകുന്നതിനുമുമ്പായി ഇരുമ്പ് മുറിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു വയർകട്ടറും യ്യൂംഗ് സംഘടിപ്പിക്കുന്നുണ്ട്. തകർത്തെടുത്ത താഴും കൈയിലേന്തി നിക്കുന്ന ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.


30 മിനിറ്റിനു നേരത്തെ തിരച്ചിലിനു ശേഷമാണ് താഴ് കണ്ടെത്തിയതെന്നും വളരെ നിസ്സാരമായി ഒരു വയർ കട്ടർ ഉപയോഗിച്ച് താനത് മുറിച്ചെടുത്തെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യ്യൂംഗ് പറഞ്ഞു.


നിരവധി ടിക് ടോക് ഉപയോക്താക്കൾ യ്യൂംഗിനെ പിന്തുണക്കുന്നുണ്ടെങ്കിലും ഇതൊരു നീചമായ പ്രവർത്തി ആയിപ്പോയെന്നു പറയുന്നവരും കുറവല്ല.


Also Read-തെരുവിലെ കുട്ടികൾക്ക് ഭക്ഷണം പങ്കുവെച്ച് ട്രാഫിക് പൊലീസുകാരൻ; വൈറലായി വീഡിയോ


യ്യൂംഗിനെപ്പോലെതന്നെ, പലരും പാരീസിലേക്ക് പോകാനും അവിടെയുള്ള തങ്ങളുടെ ലവ് ലോക്കുകൾ പൊട്ടിച്ചുകളയാനുമുള്ള ആഗ്രഹവും പങ്കുവെയക്കുന്നുണ്ട്. ഫ്രഞ്ച് തലസ്ഥാനമായ പാരീസ് ലവ് ലോക്കുകൾക്ക് ഏറെ പ്രശസ്തമായ ഒരു സ്ഥലമാണ്.


തൻ്റെ യാത്രയുടെ ലക്ഷ്യം ടവറിൽ നിന്ന് ആ പഴയ ലവ് ലോക്ക് നീക്കം ചെയ്യുക മാത്രമായിരുന്നില്ലെന്ന് യ്യൂംഗ് പറഞ്ഞു. സിയോളിൽ നൃത്ത പഠനവും തന്റെ യാത്രയുടെ ഭാഗമാണെന്നും ആ യാത്ര ആസൂത്രണം ചെയ്യുന്നതിനിടയിൽ ഈ ലവ് ലോക്കിനെക്കുറിച്ച് ഓർമ്മിച്ചതിന് ശേഷമാണ് ലോക്ക് കട്ടിംഗിലേക്ക് വഴിമാറിയതെന്നും യ്യൂംഗ് പറഞ്ഞു.Published by: Jayesh Krishnan
First published: May 20, 2021, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories