Ira Khan and Nupur Shikhare|ഇതാണോ ആമിർ ഖാന്റെ മകളുടെ കാമുകൻ; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ
ഇറയുടെ വാട്സ് ആപ് ഡിപിയിലും നുപുറിനൊപ്പമുള്ള ചിത്രമാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

Image:Instagram
- News18 Malayalam
- Last Updated: November 25, 2020, 11:37 AM IST
സോഷ്യൽമീഡിയയിൽ താരമാണ് ബോളിവുഡ് താരം ആമിർഖാന്റെ മകൾ ഇറ ഖാൻ. ജീവിതത്തിലെ ഓരോ പ്രധാനപ്പെട്ട നിമിഷവും ഇറ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇറയുടെ കാമുകൻ ആരാണെന്നാണ് സോഷ്യൽമീഡിയയിലെ പ്രധാന ചർച്ചാവിഷയം. നേരത്തേ മിഷാൽ ക്രിപാലിനിയുമായി പ്രണയത്തിലായിരുന്ന ഇറ 2019 ലാണ് പിരിഞ്ഞത്.
ഇറയുടെ ഫിറ്റ്നസ് കോച്ച് നുപൂർ ശിഖാരെയാണ് ഇറയുടെ പുതിയ കാമുകൻ എന്നാണ് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ. ആമിർ ഖാന്റേയും ട്രെയിനറാണ് നുപുർ. നുപുറിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ കൂടുതലായുള്ളതും ഇറയ്ക്കൊപ്പമുള്ള നിമിഷങ്ങളാണ്.
ലോക്ക്ഡൗൺ സമയത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്നാണ് വാർത്തകൾ. ആമിർ ഖാന്റെ മഹാബലേശ്വറിലുള്ള ഫാം ഹൗസിലും ഇരുവരും അവധികാലം ചിലവഴിച്ചിരുന്നു. ഇറയുടെ കുടുംബത്തിന്റെ ആഘോഷ പരിപാടികളിലും നുപുർ സ്ഥിര സാന്നിധ്യമാണ്.
ആമിർ ഖാന്റെ മുൻ ഭാര്യയും ഇറയുടെ അമ്മയുമായ റീന ദത്തയുമായും നുപുറിന് അടുത്ത ബന്ധമാണുള്ളത്. ഇറയുടെ വാട്സ് ആപ് ഡിപിയിലും നുപുറിനൊപ്പമുള്ള ചിത്രമാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ദീപാവലി ആഘോഷത്തിനിടയിൽ നുപുറിനൊപ്പമുള്ള ചിത്രമാണ് ഇറയുടെ വാട്സ് ആപ് പ്രൊഫൈൽ ചിത്രം.
ഇറയും ജുനൈദ് ഖാനുമാണ് ആമിറിന്റെ ആദ്യ ഭാര്യയിലുള്ള മക്കൾ. 2002 ലാണ് ആമിറും റീന ദത്തയുമായി പിരിയുന്നത്. 2005 ൽ തിരക്കഥാകൃത്തും നിർമാതാവുമായ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. ഇതിൽ ആസാദ് റാവു ഖാൻ എന്ന മകനും ഇവർക്കുണ്ട്.
View this post on Instagram