ന്യൂഡല്‍ഹി: ഡൽഹി നിയമ സഭ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന്റെ എഎപി ഹാട്രിക് വിജയം നേടിയിരിക്കുകയാണ്. ഡൽഹിയിൽ പാർട്ടി പ്രവർത്തകരുടെ വിജയാഘോഷം അവസാനിക്കുന്നില്ല. വോട്ട് വിഹിതത്തിന്റെ 50 ശതമാനവും എഎപി നേടിയിരിക്കുകയാണ്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് ഒരു സീറ്റുപോലും നേടാതെ പരാജയപ്പെട്ടിരിക്കുകയാണ്.
also read:
ഡൽഹി തെരഞ്ഞെടുപ്പ്; 'സംപൂജ്യരായ' കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് സോഷ്യൽ മീഡിയഎഎപിയിലെ പ്രമുഖ സ്ഥാനാർഥികളെല്ലാം തന്നെ വിജയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥി അരവിന്ദ് കെജ്രിവാൾ ഭാര്യയുടെ പിറന്നാൾ കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്. ആംആദ്മി പാർട്ടിയുടെ ട്വിറ്റർ പേജിലും ആഘോഷങ്ങൾക്ക് കുറവില്ല.
പാർട്ടിയുടെ ഇപ്പോഴുള്ള വികാരം എന്തെന്ന് വ്യക്തമാക്കുന്ന മീം പാർട്ടി പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ ചിത്രം ചക് ദേ ഇന്ത്യയില്‍ നിന്നുള്ളതാണിത്. ഷാരൂഖ് ഖാൻ കഥാപാത്രമായ കബീർ ഖാൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ വനിത ഹോക്കി ടീം ആദ്യ അന്താരാഷ്ട്ര വിജയം നേടുമ്പോൾ സന്തോഷം കൊണ്ട് ഷാരൂഖ് ഖാൻറെ കണ്ണ് നിറയുന്നുണ്ട്. അഭിമാനവും ആഹ്ലാദവും നിറഞ്ഞ ഖാൻ ഇന്ത്യൻ പതാക ഓസ്‌ട്രേലിയൻ പതാകയെക്കാൾ മുന്നിൽ ഉയർത്തുന്നത് നോക്കുന്നു- ഈ സീനാണ് എഎപി ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോഴുള്ള വികാരം എന്നു കുറിച്ചു കൊണ്ടാണ് മീം പങ്കുവെച്ചിരിക്കുന്നത്. പാർട്ടിയെയും കെജ്രിവാളിനെയും പിന്തുണയ്ക്കുന്ന എല്ലാവരുടെയും ആശ്വാസവും സന്തോഷവും പ്രതിഫലിപ്പിക്കുന്നതാണ് ഇത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധി മുഹൂർത്തങ്ങളിലൂടെ ഡൽഹി കടന്നു പോയിരുന്നു. കെജ്‌രിവാളിനെ തന്നെ "തീവ്രവാദി" എന്ന് വിളിക്കുകയും ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ പിന്തുണച്ചതിന് പാർട്ടിക്ക് നിരവധി വിമർശനം ഏൽക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.
ഈ മീമിന് നിരവധി ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.
ആം ആദ്മി പാർട്ടിയുടെ ട്വിറ്റർ അഡ്‌മിൻ ഒരു ഷാരൂഖ് ആരാധകനാണോ എന്ന് നെറ്റിസൺമാർ സംശയിക്കുന്നുണ്ട്. കാരണം ഇതാദ്യമായല്ല ഷാരൂഖ് ഖാന്റെ മീമുകള്‍ എഎപി പങ്കുവയ്ക്കുന്നത്. പോളിംഗ് ദിനത്തിലും ചക് ദേ ഇന്ത്യയിലെ മീം എഎപി പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.