നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ആരുണിയുടെ ജീവൻ കവർന്നത് H1N1: കുഞ്ഞു താരത്തിന് ആദരവർപ്പിച്ച് സോഷ്യൽ മീഡിയ

    ആരുണിയുടെ ജീവൻ കവർന്നത് H1N1: കുഞ്ഞു താരത്തിന് ആദരവർപ്പിച്ച് സോഷ്യൽ മീഡിയ

    വാലിട്ടെഴുതിയ ഉണ്ടക്കണ്ണും കുസൃതിച്ചിരിയുമായി എത്തിയ ആ കുരുന്ന് സുന്ദരിക്ക് പതിനാലായിരത്തോളം ഫോളോവേഴ്സാണ് ടിക് ടോകിലുണ്ടായിരുന്നത്

    ആരുണി

    ആരുണി

    • News18
    • Last Updated :
    • Share this:
      ടിക് ടോക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ആരുണിയുടെ ജീവൻ കവര്‍ന്നത് പന്നിപ്പനി. കുട്ടി H1N1വൈറസ് ബാധിതയായിരുന്നുവെന്ന കാര്യം ആശുപത്രി അധികൃതരാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ ആരുണിയെ കടുത്ത പനിയും തലവേദനയും മൂലം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ പനി മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

      Also Read-കുസൃതി ചിരിയുമായി ആരുണി ഇനി ടിക്ടോകിൽ വരില്ല; കൊച്ചു മിടുക്കിയുടെ വേർപാട് ഉൾക്കൊള്ളാനാവാതെ സോഷ്യൽ മീഡിയ

      'ആരുണി H1N1 ബാധിതയായിരുന്നു.. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ തന്നെ കടുത്ത പനിയും ഛർദിയും ബോധക്ഷയവും ഉണ്ടായിരുന്നു.. ആശുപത്രിയിലെത്തിച്ചതിന് ശേഷം പലതവണ ജന്നി പോലെ വരികയും പ്രതികരിക്കാതാവുകയും ചെയ്തു.. രണ്ട് ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്നു.. മസ്തിഷ്ക മരണം സംഭവിച്ച കുട്ടി വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി' എന്നാണ് എസ്ഐടി ആശുപത്രി അധികൃതർ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ അറിയിച്ചത്.



      കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകളായിരുന്ന ആരുണി എസ് കുറുപ്പ് ടിക് ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധ നേടിയത്. വാലിട്ടെഴുതിയ ഉണ്ടക്കണ്ണും കുസൃതിച്ചിരിയുമായി എത്തിയ ആ കുരുന്ന് സുന്ദരിക്ക് പതിനാലായിരത്തോളം ഫോളോവേഴ്സാണ് ടിക് ടോകിലുണ്ടായിരുന്നത്. ആരുണിയുടെ മരണ വാർത്ത എത്തിയതിന് പിന്നാലെ തന്നെ കുട്ടിയുടെ വീഡിയോകളും വ്യാപകമായി വീണ്ടും പ്രചരിച്ച് തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള മലയാളി ടിക് ടോക് ആരാധകരാണ് ആക്സമികമായി വിട്ടുപിരിഞ്ഞ കുഞ്ഞു താരത്തിന് ആദരവുമായെത്തിയിരിക്കുന്നത്.

      First published:
      )}