• HOME
  • »
  • NEWS
  • »
  • buzz
  • »
  • Aishwarya Rai | ഒറ്റ നോട്ടത്തില്‍ സാക്ഷാല്‍ ഐശ്വര്യ റായ് തന്നെ; വൈറലായി ഇന്‍സ്റ്റഗ്രാം റീല്‍സ്

Aishwarya Rai | ഒറ്റ നോട്ടത്തില്‍ സാക്ഷാല്‍ ഐശ്വര്യ റായ് തന്നെ; വൈറലായി ഇന്‍സ്റ്റഗ്രാം റീല്‍സ്

ഐശ്വര്യ റായിയുടെ പ്രശസ്തമായ സിനിമ രംഗങ്ങള്‍ ആഷിദ അഭിനയിക്കുന്ന വീഡിയോകള്‍ ഇതിനോടകം വൈറലാണ്.

  • Last Updated :
  • Share this:
    സെലിബ്രിറ്റികളുടെ അപരന്മാരെ കണ്ട് ഞെട്ടിപ്പോയവരാണ് നമ്മളില്‍ പലരും. രൂപത്തിലും ഭാവത്തിലും യഥാര്‍ത്ഥ താരങ്ങളോട് അസാമാന്യമായ സാദൃശ്യം തോന്നിക്കുന്ന ഇവരുടെ പ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീല്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.






    ആഷിദ സിങ് എന്ന് പ്രൊഫൈലില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന ഈ റീലുകള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായിയുടെ പ്രശസ്തമായ സിനിമ രംഗങ്ങള്‍ ആഷിദ അഭിനയിക്കുന്ന വീഡിയോകള്‍ ഇതിനോടകം വൈറലാണ്.






    നിരവധി പേർ ആഷിദയുടെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘ഇൻസ്റ്റഗ്രാം  ഐശ്വര്യ റായ്’ എന്നാണ് നെറ്റിസൺസ് ആഷിദയെ വിശേഷിപ്പിക്കുന്നത്.






    'ഇത് ഐശ്വരയുടെ ഫോട്ടോ കോപ്പിയാണോ ?', ഇത് യഥാര്‍ഥ ഐശ്വര്യ തന്നെ എന്നെല്ലാമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്‍റുകള്‍. മുന്‍പ് മലയാളികളുടേതടക്കം ഐശ്വര്യ റായിയുടെ രൂപസാദൃശ്യമുള്ളവരുടെ റീലുകള്‍ വൈറലായിട്ടുണ്ട്.
    Published by:Arun krishna
    First published: