• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അവിഹിത ബന്ധ'ത്തിന്റെ പേരിൽ വളർത്തു നായയെ ഉപേക്ഷിച്ച സംഭവം: കണ്ടെത്തിയാൽ ഉടമ ചെയ്തത് നിയമപ്രകാരം കുറ്റകരം

Abandonment of pet dog is punishable under law | നായയെ ഉപേക്ഷിച്ച ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്

news18india
Updated: July 23, 2019, 2:30 PM IST
'അവിഹിത ബന്ധ'ത്തിന്റെ പേരിൽ വളർത്തു നായയെ ഉപേക്ഷിച്ച സംഭവം: കണ്ടെത്തിയാൽ ഉടമ ചെയ്തത് നിയമപ്രകാരം കുറ്റകരം
ഉപേക്ഷിക്കപ്പെട്ട പോമറേനിയൻ നായ
  • Share this:
'അയല്പക്കത്തെ നായയുമായി അവിഹിതം' എന്ന പേരിൽ വളർത്തു നായയെ ഉപേക്ഷിച്ച സംഭവത്തിൽ ഉടമയെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിനു സമീപം പോമറേനിയൻ ഇനത്തിൽപ്പെട്ട വളർത്തു നായയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന്റെ കോളറിൽ ചേർത്തു പിടിപ്പിച്ചിരുന്ന കുറിപ്പിലാണ് നായയെ ഉപേക്ഷിക്കാനുള്ള കാരണം ഉണ്ടായിരുന്നത്.

വിവരം ലഭിച്ചതിനെ തുടർന്ന് പീപ്പിൾ ഫോർ അനിമൽസ് (പി.എഫ്.എ.) പ്രവർത്തക ഷമീം ഫറൂഖ് നായയെ രക്ഷപ്പെടുത്തി തന്റെ വീട്ടിൽ എത്തിച്ചിരുന്നു. എന്നാൽ പി.എഫ്.എ. പ്രവർത്തകർ നായയെ ഉപേക്ഷിച്ച ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വേൾഡ് മാർക്കറ്റിന് സമീപമുള്ള സി.സി. ടിവി ക്യാമറകളിൽ പതിഞ്ഞ വിഷ്വലുകൾ പരിശോധിക്കാനുള്ള ശ്രമത്തിലാണിവർ. കണ്ടെത്തിയാൽ ഇത് ശിക്ഷകരമാണ്.

Read:  'ചുഞ്ചു നായര്‍ ഞങ്ങള്‍ക്ക് ആരായിരുന്നെന്ന് നിങ്ങള്‍ക്കറിയില്ല' ട്രോളുകള്‍ക്ക് മറുപടിയുമായി കുടുംബത്തിന്റെ വിശദീകരണം

1960ലെ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് സെക്ഷൻ 11 (i) പ്രകാരം ഒരു മൃഗത്തെ വിശപ്പും ദാഹവും കൊണ്ടുള്ള വേദന അനുഭവിക്കേണ്ട നിലയിൽ ഉപേക്ഷിച്ചാൽ കുറ്റകരമാണ്. ഇത് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. നിയമം ഉണ്ടായിട്ടും വളർത്തു മൃഗങ്ങളെ തെരുവ് മൃഗങ്ങൾക്കൊപ്പം ഉപേക്ഷിക്കുന്ന പ്രവണത പൂർണ്ണമായും തടയാൻ കഴിഞ്ഞിട്ടില്ല.

മൂന്നു വയസ്സുള്ള ഈ പോമറേനിയൻ നായയെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ആളുകൾ എത്തിയിട്ടുണ്ട് എന്ന് നിലവിൽ നായയെ പരിചരിക്കുന്ന ഷമീം അറിയിച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍