യാത്ര ഇഷ്ടപ്പെടുന്നവർക്ക് പർവതങ്ങളും താഴ്വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചൽ പ്രദേശ് എത്തിപ്പെടാൻ കൊതിക്കുന്ന ഒരു സ്വപ്ന സ്ഥലമായിരിക്കും. എന്നാൽ ഈ അതിമനോഹരകാഴ്ചകൾക്കൊപ്പം നിഗൂഢ രഹസ്യങ്ങൾ നിറഞ്ഞ ഇടവും അരുണാചൽ പ്രദേശിലുണ്ട്. തിരിച്ച് വരവ് സാധ്യമല്ലാത്തൊരിടം, നൂറ്റാണ്ടുകളായി നിഗൂഢമായി തുടരുന്നൊരിടം, അത്തരത്തിലൊന്നാണ് ലോകം ഇന്നും ചുരുളയിക്കാൻ കഷ്ടപ്പെടുന്ന ബർമുഡ ട്രയാംഗിളുകൾ. എന്നാൽ ഇന്ത്യക്ക് സ്വന്തമായി ബർമുഡ ട്രയാംഗളിന് സമാനമായ നിഗൂഢത നിറഞ്ഞ ഒരു സ്ഥലമം ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?
പായ്സൗവിന് സമീപം ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ കിടക്കുന്ന വെള്ളത്തിന്റെ വിസ്തൃതിയാണ് " ലെയ്ക്ക് ഓഫ് നോ റിട്ടേൺ" അല്ലെങ്കിൽ തായ് ഭാഷകളിൽ നൗങ് യാങ് എന്ന് വിളിക്കപ്പെടുന്ന തടാകം. അമേരിക്കക്കാർ ആണ് തടാകത്തിന് ഇങ്ങനെ ഒരു പേര് നൽകിയത്. ഐതിഹ്യമനുസരിച്ച് ഇന്നുവരെ അവിടെ പോയവർ ആരും തിരിച്ചെത്തിയില്ല എന്നാണ്. ഈ കാരണമാണ് തടാകത്തിന് ലെയ്ക്ക് ഓഫ് നോ റിട്ടേൺ എന്ന പേരു വീഴാൻ കാരണം.
അരുണാചൽ പ്രദേശിന്റെ അതിർത്തിയിലും ഭാഗികമായി മ്യാൻമാറിന്റെ അതിർത്തി പട്ടണത്തിലും സ്ഥിതി ചെയ്യുന്ന ഇതിന് 1.8 കിലോമീറ്റർ നീളവും 0.4 കിലോമീറ്റർ വീതിയുമുണ്ട്. നീളം 1.4 കിലോമീറ്ററും വീതി മുക്കാൽ കിലോമീറ്ററും.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് അമേരിക്കയിൽ നിന്നു പുറപ്പെട്ട സൈനിക വിമാനം ഇന്ത്യ – ബർമ (മ്യാൻമർ) അതിർത്തിയിൽ തകർന്നു വീണു. പാങ്സൗ ഗ്രാമത്തിലെ ഒരു തടാകത്തിലായിരുന്നു വിമാനം പതിച്ചത്. തിരച്ചിലിലും അതിലുണ്ടായിരുന്ന സൈനികരുടെ മൃതദേഹം പോലും കിട്ടിയില്ല. അവിടുന്ന് കുറച്ചു മാസങ്ങൾക്കു ശേഷം യുദ്ധത്തിനു നിയോഗിക്കപ്പെട്ട കുറച്ച് ജാപ്പനീസ് സൈനികർ വഴി തെറ്റി ഇതേ തടാകത്തിന്റെ സമീപത്ത് എത്തി. നിഗൂഢത ഊട്ടിയുറപ്പിക്കും വിധം അവിടെ വെച്ച് അവരെല്ലാം മലേറിയ രോഗം ബാധിച്ച് മരിച്ചു. ഈ രണ്ട് സമാന സംഭവങ്ങൾ അന്നത്തെ സൈനിക കേന്ദ്രങ്ങളെ പിടിച്ചുലച്ചു.
Also Read-ചികിത്സാചെലവ് താങ്ങാനായില്ല; YouTube സഹായം; ബീജം ഓൺലൈൻ; യുവതി കുഞ്ഞിന് ജന്മം നൽകിഅതിനു ശേഷം 1942ൽ ബ്രിട്ടിഷ് സംഘത്തെയും തടാകത്തിനു സമീപത്തുവച്ചു കാണാതായി. തടാകത്തിൽ എന്തെങ്കിലും നിഗൂഢതയുണ്ടോ എന്നു കണ്ടെത്താൻ അമേരിക്കൻ സൈനികർ നോങ് യോങ് തടാകത്തിന്റെ തീരത്തേക്കു തിരിച്ചു. രഹസ്യം തേടിയിറങ്ങിയ പട്ടാളക്കാരെല്ലാം തടാകത്തിൽ മുങ്ങി മരിച്ചു. അതോടെ തടാകത്തിനു കുപ്രസിദ്ധിയേറി.
ചതുപ്പു നിലവും മണൽക്കൂനയുമാണ് തീരഭൂമി. ചുറ്റും അതി മനോഹരമായ സ്ഥലങ്ങളാണ്. പക്ഷേ, പ്രേതകഥകളെ പേടിച്ച് ആ വഴിയാരും പോകാറില്ല. അമാനുഷിക ശക്തികളും കാണാതായ പട്ടാളക്കാരുടെ ദുരാത്മാക്കളും രക്തദാഹികളായി അലഞ്ഞു നടക്കുന്നുണ്ടെന്ന് അവിടുത്തെ നാട്ടുകാർ വിശ്വസിക്കുന്നു.
തടാകത്തിന് ചുറ്റിപ്പറ്റി പ്രാദേശിക നാടോടിക്കഥകൾ ഉള്ളതായി ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്തു. വർഷങ്ങൾക്ക് മുമ്പ്, ഇവിടുത്തെ ഗ്രാമവാസികൾ തടാകത്തിൽ ഒരു വലിയ മത്സ്യത്തെ പിടികൂടി, ഒരു വൃദ്ധയെയും അവളുടെ ചെറുമകളെയും ഒഴികെ മറ്റെല്ലാവരെയും ഇത് കഴിക്കാൻ ക്ഷണിച്ചു എന്നാണ് കഥ. തടാകത്തിന്റെ രക്ഷാധികാരി അങ്ങനെ ഇരുവരെയും ഒഴിവാക്കി, പക്ഷേ ഗ്രാമത്തിലെ മറ്റുള്ളവരെ തടാകത്തിൽ മുക്കി എന്നതാണ് തടാകത്തിന്റെ ഉത്ഭത്തോട് ചേർത്ത് പറയുന്ന ഒരു പതിപ്പ് കഥ.
എന്നിരുന്നാലും, 'ലേയ്ക്ക് ഓഫ് നോ റിട്ടേൺ' നെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകൾക്കു പിന്നിൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള തന്ത്രമാണെന്നു പറയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.