നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇനി 'നല്ല' രണ്ടു തെറി പറഞ്ഞാലോ? അസഭ്യം പറയുന്നത് മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് പഠനം

  ഇനി 'നല്ല' രണ്ടു തെറി പറഞ്ഞാലോ? അസഭ്യം പറയുന്നത് മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുമെന്ന് പഠനം

  ആരെയെങ്കിലും രണ്ട് തെറി പറയണം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇത് മുഴുവനായി വായിക്കുക

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ചിലപ്പോഴെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ  ആരോടെങ്കിലും 'നല്ല' രണ്ടെണ്ണം പറഞ്ഞിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇനി മടിച്ചു നിൽക്കണം എന്നില്ല. 'പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നെന്റെ നാവു പൊള്ളുന്നു' എന്ന കവി കെ.ജി. ശങ്കരപ്പിള്ളയുടെ വാക്കുകള്‍ യാഥാര്‍ഥ്യമാണ് എന്നാണ് ഈയടുത്ത്, ന്യൂജഴ്സിയിലെ ഒരു സർവകലാശാല നടത്തിയ പഠനവും തെളിയിക്കുന്നത്.

   അസഭ്യം പറയാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ഈ ഭൂലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നതാണ് വസ്തുത. വീട്ടിലാണെങ്കിലും, പുറത്താണെങ്കിലും മാന്യമായ ഭാഷ ഉപയോഗിക്കാൻ അവർക്കറിയില്ല. തീർച്ചയായായും നിങ്ങൾക്ക് ഇത്തരത്തിൽ ഉള്ള പലരെയും ഓർമ വരുന്നുണ്ടാവും എന്നുറപ്പ്. സത്യത്തിൽ കൂടുതൽ തെറി പറയുന്നവരെ ആർക്കും ഇഷ്ടമാവില്ലെങ്കിലും അത്തരം ആളുകൾക്ക് കൂടുതൽ സന്തോഷം ലഭിക്കുമെന്നും ജീവിതത്തിൽ സമ്മർദ്ദം കുറയാൻ ഇത് കാരണമാക്കുമെന്നും പഠനം പറയുന്നു.

   അമേരിക്കയിലെ ന്യൂജേഴ്സിയിലെ കീൻ സർവകലാശാല നടത്തിയ പഠനത്തിലാണ് അസഭ്യ ഭാഷ ഉപയോഗിക്കുന്നവർക്ക് ആയുസ്സ് കൂടുമെന്നും സന്തോഷത്തൊടയും ആരോഗ്യത്തോടെയും ജീവിക്കാൻ സാധിക്കുമെന്നും കണ്ടെത്തിയിരിക്കുന്നത്. തെറി പറയുന്നത് കാരണമായി ഒരു പരിധി വരെ തങ്ങളുടെ നിരാശ കുറയുമെന്നും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. തെറി പറയുന്നത് ആരോഗ്യത്തിന് (പറയുന്നയാളുടെ) നല്ലതാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

   കീൻ യൂണിവേഴ്സിറ്റി തങ്ങളുടെ ക്യാന്പസിനകത്തെ വിദ്യാർത്ഥികളെ തന്നെയാണ് പഠനത്തിന് വിധേയരാക്കിയത്. പരീക്ഷണത്തിന്റെ ഭാഗമായി ഗവേഷകർ വിദ്യാർത്ഥികളുടെ കൈകൾ തണുത്ത വെള്ളത്തിൽ മുക്കിവെച്ചു. തുടർന്നുള്ള പരീക്ഷണത്തിൽ തെറി പറയുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ കൈകൾ ദീർഘ നേരെ വെള്ളത്തിൽ മുക്കിവെക്കാൻ സാധിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെറി അവരുടെ നിരാശ കുറച്ചുവെന്നും തലച്ചോർ ആരോഗ്യത്തോടെ അവശേഷിച്ചുവെന്നും ഗവേഷകർ വിലയിരുത്തി.   ജീവിതത്തിൽ സമ്മർദ്ദങ്ങൾ കുറയുന്നതിനനുസരിച്ച് ആളുകൾ കൂടുതൽ കാലം ജീവിക്കുന്നു. കൂടാതെ, ജീവത്തിൽ കുറച്ചുമാത്രം തെറി പറയുന്നവർ പ്രതിസന്ധി ഘട്ടങ്ങളിൽ പെട്ടെന്ന് പരാജയം ഏറ്റുവാങ്ങുന്നുവെന്നും ഗവേഷകർ പറയുന്നു. അവർ കൂടുതൽ സമ്മർദ്ദം അഭിമുഖീകരിക്കുകയും അത് അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

   അടുത്തിടെ നടന്ന ഒരു പഠനത്തിൽ കൗമരക്കാരിലെ ഇൻസ്റ്റഗ്രാം ഉപയോഗം മാനസിക രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് പഠനം കണ്ടെത്തിയിരുന്നു. ഏകദേശം ഒരു വർഷം മുമ്പ്, കൗമാരക്കാരിയായ അനസ്താസിയ വ്ലാസോവ എന്ന പെൺകുട്ടി ഒരു ഡോക്ടറെ കാണാനെത്തിയതിനെ തുടർന്നുള്ള ഗവേഷണത്തിലാണ് കണ്ടെത്തലിലെത്തിയത്. ഭക്ഷണ ക്രമത്തിലെ മാറ്റങ്ങളായിരുന്നു പെൺകുട്ടിയെ ഡോക്ടറുടെ അടുക്കലെത്തിച്ചത്. ഇതിന് പ്രധാന കാരണം ഇൻസ്റ്റഗ്രാം ആയിരുന്നു.

   പതിമൂന്നാം വയസ്സിൽ ഇൻസ്റ്റഗ്രാം അക്കൌണ്ട് ആരംഭിച്ച വ്ലാസോവ ആപ്പിൽ പോസ്റ്റ് ചെയ്യുന്ന ഫിറ്റ്നസ് ഇൻഫ്ലുവൻസർമാരുടെ ജീവിതശൈലിയും ശരീരവും കാണാൻ ദിവസവും മൂന്ന് മണിക്കൂർ ചെലവഴിച്ചിരുന്നു. ഇത് സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും 18 വയസ്സായതോടെ പെൺകുട്ടിയുടെ ക്രമരഹിതമായ ഭക്ഷണ ശൈലി അവളെ ഡോക്ടറുടെ അടുക്കലെത്തിക്കുകയുമായിരുന്നു.

   കഴിഞ്ഞ മൂന്ന് വർഷമായി, ഫേസ്ബുക്ക് അതിന്റെ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം ദശലക്ഷക്കണക്കിന് യുവ ഉപയോക്താക്കളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാം പ്രത്യേകിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്ക് ഹാനികരമാണെന്ന് കമ്പനിയുടെ ഗവേഷകർ ആവർത്തിച്ച് കണ്ടെത്തിയിട്ടുണ്ട്.

   ഇനി ഈ ലേഖനം  വായിച്ചിട്ട്  ആരെയെങ്കിലും രണ്ടെണ്ണം പറയണം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ അത് ആയിക്കോളൂ. പക്ഷെ സമൂഹ മാധ്യമങ്ങളിലേക്ക് അത് കൊണ്ടുപോകണ്ട. കാരണം അത് ചിലപ്പോൾ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. അതിന് ഞങ്ങൾ ഉത്തരവാദികളല്ല.
   Published by:user_57
   First published:
   )}