• HOME
  • »
  • NEWS
  • »
  • buzz
  • »
  • Actor Bala | 'നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അവര്‍ നന്നായിരിക്കട്ടെ'; പ്രതികരണവുമായി നടന്‍ ബാല

Actor Bala | 'നല്ലത് ചെയ്താല്‍ നല്ലത് നടക്കും, അവര്‍ നന്നായിരിക്കട്ടെ'; പ്രതികരണവുമായി നടന്‍ ബാല

ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു.

  • Share this:
    ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ആശംസയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമൃതയുടെ മുന്‍ ഭര്‍ത്താവും നടനുമായ ബാലയും പ്രതികരിച്ചിരിക്കുകയാണ്.

    ഇരുവരുടെയും പേര് പരാമര്‍ശിക്കാതെയാണ് ഫേസ്ബുക്ക് വിഡിയോയില്‍ ബാല പ്രതികരിച്ചത്. 'നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയെ നടക്കൂ. എന്റെ ലൈഫ് അല്ല അത്. ഞാന്‍ പുതിയ ലൈഫില്‍ നന്നായി ജീവിക്കുന്നുണ്ട്. ചിലര്‍ അങ്ങനെ പോകുവാണേല്‍ പോകട്ടെ എനിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല. അവരും നന്നായിരിക്കട്ടെ പ്രാര്‍ഥിക്കാം' എന്നായിരുന്നു ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോയില്‍ ബാല പറഞ്ഞത്.


    'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്... എന്ന ക്യാപ്ഷനോടുകൂടിയാണ് അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രം പുറത്തുവന്നത്. എന്താണ് പുതിയ വഴി എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇരുവര്‍ക്കും ആശംസയുമായി സുഹൃത്തും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അപര്‍ണ മള്‍ബറി കമന്റു ചെയ്തിട്ടുണ്ട്.


    അമൃതയുടെ സഹോദരി അഭിരാമി 'മൈന്‍' എന്നും കമന്റ് ചെയ്തു.ഏതായാലും ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു.
    Published by:Jayesh Krishnan
    First published: