ആസ്ട്രേലിയന്‍ നടന് ക്രിസ് ഹെംസ്വര്‍ത്തിന്റെയും ഭാര്യ എല്‍സ പതകിയുടെയും വളരെ വ്യത്യസ്തമായ ഒരു ഡേറ്റിംങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്രിസ് ഹെംസ്വര്‍ത്തിന് അല്‍ഷിമേഴ്സ് സാധ്യത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരും ഇത്തരമൊരു ഡേറ്റിംങ് നടത്താന്‍ തീരുമാനിച്ചത്.
APOE4 ജീനിന്റെ രണ്ട് പകര്‍പ്പുകള്‍ തന്നില്‍ കണ്ടെത്തിയെന്നാണ് നടന് നേരത്തെ വ്യക്തമാക്കിയത്. ഈ ജീന്‍ അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ ജീനുകള്‍ തന്റെ മാതാപിതാക്കളില്‍ നിന്നാണ് ലഭിച്ചതെന്നും ക്രിസ് പറയുന്നു.
Have you seen the video of Chris Hemsworth & his wife (who dressed as an old lady) bcs she wants him to see the older her so maybe he’ll remember her in the future?
This is after they found out he has high risk of alzheimers & the disease could start to progress anytime 💔💔💔 pic.twitter.com/z1PWoOZ0rV
— zrnhs (@ZareenH_s) January 6, 2023
രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിസിന്റെ ഭാര്യ എല്‍സ 87 വയസ് തോന്നിക്കുന്ന രീതിയില്‍ ഡ്രസ് ചെയ്ത് ക്രിസുമായി ഡേറ്റ് ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രോസ്തെറ്റിക്സ്, വിഗ്, മേക്കപ്പ് എന്നിവ ഉപയോഗിച്ചാണ് എല്‍സ തന്റെ പ്രായമായ രൂപത്തിലായത്. ഭാവിയിൽ അല്‍ഷിമേഴ്സ് രോഗം ബാധിച്ചാലും വയസായ തന്നെ കണ്ടാല്‍ ക്രിസ് തിരിച്ചറിയാന്‍ വേണ്ടിയാണ് എല്‍സ ഇത്തരത്തില്‍ മേക്കപ്പ് ചെയ്തത്.
നാഷണല്‍ ജിയോഗ്രാഫിക്കിനൊപ്പം ചേര്‍ന്ന് ക്രിസിന്റെ ലിമിറ്റ്ലെസ് എന്ന ഡോക്യുസറിസായി കഴിഞ്ഞ വര്‍ഷം അവസാനത്തോടെ എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നു. ‘ഞങ്ങളില്‍ മിക്കവരും മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാന്‍ ഇഷ്ടപ്പെടുന്നു, എങ്ങനെയെങ്കിലും അത് ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍’ എന്ന് വാനിറ്റി ഫെയറിനോട് സംസാരിച്ച ക്രിസ് പറഞ്ഞു.
മറവിരോഗം ഒരു ന്യൂറോളജിക്കല്‍ തകരാറാണ്. അത് സാവധാനത്തില്‍ നമ്മുടെ ഓര്‍മ്മകളെയും ചിന്താശേഷിയെയും ഇല്ലാതാക്കുന്നു. ഇത് മസ്തിഷ്കത്തെ ചുരുക്കുകയും മസ്തിഷ്ക കോശങ്ങള്‍ ക്രമേണ ഇല്ലാതാകുകയും ചെയ്യും. ഒരു വ്യക്തിയുടെ ചിന്താശേഷി ഇല്ലാതാക്കുകയും സാമൂഹികമായ കഴിവുകളെ ബാധിക്കുകയും ഒരാളെ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത വിധം മാറ്റുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
അല്‍ഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തില്‍, ഒരു വ്യക്തി ചില സംഭാഷണങ്ങളോ സംഭവങ്ങളോ മറന്നു തുടങ്ങും. പിന്നീട് അത് ഓര്‍മ്മകള്‍ നഷ്ടപ്പെടലായി മാറും. ഈ രോഗത്തിന് ഒരു പ്രതിവിധി ഇല്ല എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍, മരുന്നുകള്‍ക്ക് മറവി നഷ്ടപ്പെടുന്നത് മന്ദഗതിയിലാക്കാന്‍ സാധിക്കും.
രോഗം ബാധിച്ച വ്യക്തി കാര്യങ്ങള്‍ മറക്കുകയും പറഞ്ഞ കാര്യം തന്നെ വീണ്ടും ആവര്‍ത്തിക്കുകയും പരിചിതമായ സ്ഥലങ്ങളിലെ പോലും വഴികള്‍ മറക്കുകയും ആളുകളുടെ പേരുകള്‍ മറക്കുകയും മറ്റും ചെയ്യും. വിഷാദം, മാനസികാവസ്ഥകളില്‍ പെട്ടെന്ന് മാറ്റം വരിക, വിശ്വാസമില്ലായ്മ എന്നീ ലക്ഷണങ്ങളും കാണിക്കും.
പ്രായമാകുന്തോറും അല്‍ഷിമേഴ്സിന്റെ സാധ്യത കൂടിവരും. പാരമ്പര്യം, കുടുംബ ചരിത്രം, ജനിതക ഘടകങ്ങള്‍ എന്നിവയും അല്‍ഷിമേഴ്സിന് കാരണമാകാറുണ്ട്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആളുകള്‍ക്കും തലയ്ക്കുണ്ടാകുന്ന ഗുരുതരമായ ആഘാതങ്ങളും അല്‍ഷിമേഴ്സിലേക്ക് നയിക്കും. അല്‍ഷിമേഴ്സ് തടയാവുന്ന ഒരു രോഗമല്ലെങ്കിലും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് രോഗം വര്‍ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് വിദഗ്ഘര്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.