ബോളിവുഡിലെ എക്കാലത്തേയും വലിയ നടന്മാരിൽ ഒരാളാണ് ധർമേന്ദ്ര. സിനിമാ ജീവിതത്തിലെ അറുപത് പതിറ്റാണ്ടിനിടയിൽ 300 ഓളം സിനിമകളിൽ ധർമേന്ദ്ര അഭിനയിച്ചിട്ടുണ്ട‌്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ബോളിവുഡ് വാർത്തകളിൽ സജീവ സാന്നിധ്യമാണ് ധർമേന്ദ്ര.
സിനിമയേക്കാൾ കൂടുതൽ ധർമേന്ദ്ര സ്നേഹിച്ചത് കാറുകളെയാണെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ളവർ പറയുന്നത്. വിന്റേജ് കാറുകൾ മുതൽ ആധുനിക സംവിധാനങ്ങളോടു കൂടിയ സൂപ്പർ കാറുകളോട് വരെ ധർമേന്ദ്രയുടെ ഇഷ്ടം നീളുന്നു.
Also Read- സൂര്യയുടെ 42-ാം ചിത്രം ത്രീഡിയില്‍ ‘ കങ്കുവാ’ ടൈറ്റില്‍ വീഡിയോ പുറത്ത്
വിവിധ കാലഘട്ടത്തിലെ കാറുകളുടെ വലിയൊരു ശേഖരം തന്നെ ധർമേന്ദ്രയ്ക്കുണ്ടത്രേ. ഇപ്പോഴിതാ ഇക്കൂട്ടത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു കാർ ആർധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ.
View this post on Instagram
സിനിമാ ലോകത്ത് ചുവടുറപ്പിക്കുന്ന കാലത്ത് തനിക്കൊപ്പം യാത്ര ചെയ്ത ഫിയറ്റ് 1100. അറുപത് വർഷം പഴക്കമുള്ള ഈ കാറാണ് ധർമേന്ദ്ര ആദ്യം വാങ്ങുന്നത്. ഇന്നും പുതുപുത്തനായാണ് ഈ കാർ താരം സൂക്ഷിച്ചിരിക്കുന്നത്.
1960 ൽ 18,000 രൂപയ്ക്കാണ് ധർമേന്ദ്ര ഈ കാർ വാങ്ങുന്നത്. പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ കീഴിലാണ് ഫിയറ്റ് നിർമിച്ചിരുന്നത്. 1089 സിസി-സിലിണ്ടർ പെട്രോൾ എഞ്ചിനോടു വരുന്ന ഈ കാറിന്റെ പുതിയ തലമുറയാണ് മുംബൈയിലെ ‘കാലി പീലി’ ടാക്സി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actor