Ahaana Krishnakumar | 'കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം തന്നു; എത്ര നന്ദി പറഞ്ഞാലും തീരില്ല': മനസു തുറന്ന് കൃഷ്ണകുമാർ
Ahaana Krishnakumar | 'കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം തന്നു; എത്ര നന്ദി പറഞ്ഞാലും തീരില്ല': മനസു തുറന്ന് കൃഷ്ണകുമാർ
Ahaana Krishnakumar | മക്കളോട് എന്നും പ്രാർത്ഥിക്കാൻ പറയുമെന്നും പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുതെന്നും തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടേയിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷ്ണകുമാറും കുടുംബവും
Last Updated :
Share this:
ജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചും ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും മനസു തുറന്ന് നടൻ കൃഷ്ണകുമാർ.
മക്കളെ വളർത്താൻ പഠിച്ചത് അഹാനയെ വളർത്തിയാണെന്നും അന്നുണ്ടായ പല പോരായ്മകളും അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചുകാണുമെന്നും കൃഷ്ണകുമാർ കുറിച്ചു. ജീവിതം ഒരു യാത്രയാണെന്നും അനുഗ്രഹീതമായ ആ യാത്രയിൽ ഇടയ്ക്ക് വച്ച് ചിലർ കൂടി വന്നുചേരുമെന്നും അവരാണ് മക്കളെന്നും പറഞ്ഞാണ് കൃഷ്ണകുമാർ കുറിപ്പ് ആരംഭിക്കുന്നത്.
കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം തങ്ങൾക്ക് അനുഗ്രഹിച്ച് നൽകിയെന്നും എത്ര നന്ദി പറഞ്ഞാലും അത് തീരില്ലെന്നും അദ്ദേഹം പറയുന്നു. മക്കളോട് എന്നും പ്രാർത്ഥിക്കാൻ പറയുമെന്നും പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുതെന്നും തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടേയിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതം ഒരു യാത്രയാണ്. അനുഗ്രഹീതമായൊരു യാത്ര. നന്മയും തിന്മയും കൂടികലർന്ന ഒരു യാത്ര. ആ യാത്രയിൽ ഇടയ്ക്കു വെച്ച് ചിലർ കൂടി വന്നു ചേരും. മക്കൾ.. ആക്കൂട്ടത്തിൽ ആദ്യം വന്നു ചേർന്ന ആളാണ് അഹാന. ഞങ്ങൾ മക്കളെ വളർത്താൻ പഠിച്ചത് അഹാനയെ വളർത്തിയാണ്. പല പോരായ്മകൾ ഉണ്ടായി കാണും അന്ന്. അവർ കുഞ്ഞായിരുന്നത് കൊണ്ട് സഹിച്ചു കാണും. അവർ ഇന്ന് വലുതായി. സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചു. അവരിലും നന്മകളും പോരായ്മകളും കാണും. പണ്ട് നമ്മളെ സഹിച്ചതു പോലെ അവരുടെ പോരായ്മകളും സ്നേഹത്തോടെ സഹിക്കുക. സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക. കുടുംബജീവിതത്തിൽ മാതാപിതാക്കളും മക്കളുമായി സ്നേഹത്തിൽ ജീവിച്ചാൽ സ്വർഗമാണ്. തിരിച്ചായാൽ നരകവും. സ്നേഹവും വിട്ടുവീഴ്ചയും ഉണ്ടായാൽ കുടുംബജീവിതം സുഖകരമാണ്. മാതാപിതാക്കൾക്കാണ് വിട്ടുവീഴ്ച ചെയ്യാൻ കൂടുതൽ സാധ്യത. കാരണം ജീവിതാനുഭവം, പ്രായം, പക്വത എല്ലാമുണ്ട്. മാതാപിതാക്കളുടെ മനസ്സ് മനസിലാക്കാൻ മക്കൾക്ക് കഴിഞ്ഞാൽ നമ്മൾ മാതാപിതാക്കന്മാർ അനുഗ്രഹീതരും. കാരണം അവരും നാളെ മാതാപിതാക്കൾ ആവേണ്ടവർ ആണ്. കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കളെ ദൈവം ഞങ്ങൾക്ക് അനുഗ്രഹിച്ചു തന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. മക്കളോടെന്നും പറയും പ്രാർത്ഥിക്കാൻ. പ്രാർത്ഥിക്കുമ്പോൾ ഒന്നും ചോദിക്കരുത്, തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി പറയുക. നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുക. ഏതിനും, എല്ലാത്തിനും, ഒന്നുമില്ലായ്മക്കും. കാരണം ഒന്നുമില്ലാത്തപ്പോഴും നമ്മുടെ ജീവൻ നിലനിർത്തുന്നതിനു നന്ദി പറയുക. ദൈവത്തിന്റെ ഒരു ടൈമിംഗ് ഉണ്ട്. അപ്പോൾ എല്ലാം നടക്കും. ക്ഷമയോടെ കാത്തിരിക്കുക. എല്ലാവർക്കും നല്ല ജീവിതം ഉണ്ടാകട്ടെ.
സോഷ്യൽമീഡിയയിലെ നിലപാടുകളുടെ പേരിൽ അഹാനയ്ക്കെതിരെയും കൃഷ്ണകുമാറിനെതിരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് കൃഷ്ണകുമാർ രംഗത്തെത്തിയതും സൈബർ ഇടങ്ങളിൽ വിവാദമായിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.