• HOME
  • »
  • NEWS
  • »
  • buzz
  • »
  • 2255 വിട്ടൊരു കളിയില്ല; ഇഷ്ടനമ്പറില്‍ മോഹന്‍ലാലിന് ആഡംബര കാരവാന്‍

2255 വിട്ടൊരു കളിയില്ല; ഇഷ്ടനമ്പറില്‍ മോഹന്‍ലാലിന് ആഡംബര കാരവാന്‍

ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്.

  • Last Updated :
  • Share this:
    ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രക്കായി പുതുപുത്തന്‍ കാരവനാന്‍ ഗ്യാരേജിലെത്തിച്ച് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലാണ് മോഹന്‍ലാലിന്റെ കാരവാന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴിലാണ് കാരവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ സെപ്ഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്ന ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.



    കിടപ്പുമുറിയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് വശങ്ങളില്‍ വലിയ ഗ്രാഫിക്സ് സ്റ്റിക്കറുകളും നല്‍കിയാണ് അലങ്കരിച്ചിട്ടുണ്ട്.



    3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടര്‍ 4ഡി34ഐ സി.ആര്‍.ഡി.ഐ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
    Published by:Jayesh Krishnan
    First published: