• HOME
 • »
 • NEWS
 • »
 • buzz
 • »
 • Mohanlal| എംബിബിഎസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആരാധികയെ നേരിട്ട് വിളിച്ച് ആശംസിച്ച് മോഹൻലാൽ

Mohanlal| എംബിബിഎസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ആരാധികയെ നേരിട്ട് വിളിച്ച് ആശംസിച്ച് മോഹൻലാൽ

മോഹന്‍ലാല്‍ (Mohanlal) ഫോണില്‍വിളിച്ച് റോസിയോട് സംസാരിച്ചു, പഠനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം

മോഹൻലാൽ, റോസ് ക്രിസ്റ്റി റോസ്

മോഹൻലാൽ, റോസ് ക്രിസ്റ്റി റോസ്

 • Last Updated :
 • Share this:
  തിരുവനന്തപുരം: ആരോഗ്യ സർവകലാശാല (Kerala Health University) എംബിബിഎസ് (MBBS)പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ റോസ് ക്രിസ്റ്റി റോസിന് അത് ആഹ്ളാദ നിമിഷമായിരുന്നു. എംബിബിഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയതിനൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ഒരു നിമിഷം. പ്രിയപ്പെട്ട മോഹന്‍ലാല്‍ (Mohanlal) ഫോണില്‍വിളിച്ച് റോസിയോട് സംസാരിച്ചു, പഠനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം.

  റാങ്ക് നേടിയതിലുള്ള അഭിനന്ദനം അറിയിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിന്റെ ആഹ്ളാദത്തിലാണിപ്പോള്‍ റോസ് ക്രിസ്റ്റി റോസ്. മോഹന്‍ലാലിന്റെ അഭ്യുദയകാംക്ഷികളുടെയും ആരാധാകരുടെയും നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനസംഘടനയായ നിര്‍ണയത്തെ കുറിച്ചും ലാലേട്ടന്‍ റോസിനോട് സംസാരിച്ചു. നേരിട്ട് കാണാമെന്ന് പറഞ്ഞാണ് മോഹൻലാൽ സംഭാഷണം അവസാനിപ്പിച്ചത്

  പാലക്കാട് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് റോസ്. പ്രതികൂലസാഹചര്യങ്ങളോട് പടപൊരുതിയാണ് ഒന്നാംറാങ്ക് നേട്ടം സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി സ്വദേശിയായ അഭിഭാഷകന്‍ ജോസിയുടെയും വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക് പ്രിന്‍സിപ്പിലായിരുന്ന ജൈനമ്മ ജോസിയുടേയും മകളാണ്. അമ്മ 2009ലും അച്ഛന്‍ 2016ലും മരിച്ചു. പിന്നീട് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും മറ്റു അഭ്യുദയകാംക്ഷികളും ഒക്കെചേര്‍ന്നാണ് റോസിനെ പഠിപ്പിച്ചത്.

  18 ദിവസം കൊണ്ട് മോഹൻലാൽ-ഷാജി കൈലാസ് ചിത്രം 'എലോൺ' ചിത്രീകരണം പൂർത്തിയായതങ്ങിനെ

  വർഷങ്ങൾക്കു ശേഷം മോഹൻലാൽ (Mohanlal)- ഷാജി കൈലാസ് (Shaji Kailas) കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം 'എലോൺ' (Alone) ചിത്രീകരണം പൂർത്തിയായി. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി കേവലം 18 ദിവസങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കിയത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം സംവിധായകൻ ഷാജി കൈലാസ് പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:

  "ഇന്ന് പതിനെട്ടാം ദിവസം.. എലോൺ പാക്കപ്പായി.. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി.. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി..."

  12 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് രാജേഷ് ജയറാം തിരക്കഥ എഴുതുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം. എഡിറ്റിങ്- ഡോൺ മാക്‌സ്. സംഗീതം- ജേക്‌സ് ബിജോയ്.

  ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു (Narasimham) ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ചതും രാജേഷ് ജയരാമനാണ്.
  Published by:Rajesh V
  First published: