നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'വെണ്ടക്ക, തക്കാളി, പാവക്ക'; മുണ്ട് മടക്കിക്കുത്തി ലാലേട്ടനെത്തി; വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് വിളവെടുക്കാൻ

  'വെണ്ടക്ക, തക്കാളി, പാവക്ക'; മുണ്ട് മടക്കിക്കുത്തി ലാലേട്ടനെത്തി; വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് വിളവെടുക്കാൻ

  'ജൈവകൃഷി ശീലമാവട്ടെ ജീവിതം സുരക്ഷിതമാകട്ടെ' എന്ന് എുഴുതി കാണിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

  Mohanlal

  Mohanlal

  • News18
  • Last Updated :
  • Share this:
   ഗേറ്റ് തള്ളിത്തുറന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ എത്തി. തലയിൽ മുറുക്കെ കെട്ടിയ തോർത്ത്. കറുത്ത മുണ്ട് പയ്യെ മടക്കിക്കുത്തി. തന്റെ പ്രിയപ്പെട്ട പച്ചക്കറി തോട്ടത്തിലേക്ക് എത്തിയ നടൻ പൈപ്പ് കൈയിലെടുത്ത് പച്ചക്കറികളിലേക്ക് വെള്ളം ചീറ്റിച്ചു. തക്കാളിയും പച്ചമുളകും വഴുതനങ്ങയും പാവയ്ക്കയും എല്ലാം വെള്ളം കിട്ടിയ സന്തോഷത്തിൽ ഇളകിയാടി.

   പിന്നാലെ വിളവെടുക്കാനായി കത്രികയും പാത്രവുമായി ലാലേട്ടനെത്തി. ലോക്ക് ഡൗൺ കാലത്തെ തന്റെ ഓർഗാനിക് ഫാമിങ് പരിചയപ്പെടുത്തുകയായിരുന്നു മലയാളത്തിന്റെ പ്രിയനടൻ. അത്രയേറെ സൂക്ഷ്മതയോടെയാണ് അദ്ദേഹം ഓരോ ചെടിയുടെയും സമീപത്തേക്ക് എത്തിയത്. വിത്തിനു വേണ്ടി നിർത്തിയ പാവയ്ക്കയും വീഡിയോയിൽ കാണിക്കുന്നു. നന്നായി ഉണക്കിയതിനു ശേഷം അതിന്റെ വിത്ത് എടുത്ത് നടുമെന്ന് നടൻ വ്യക്തമാക്കുന്നു.

   LDF സ്ഥാനാർഥിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പിന്നാലെ പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം

   എറണാകുളം എളമക്കരയിലുള്ള വീട്ടിലെ കൃഷിക്കോട്ടത്തിലെ വിശേഷങ്ങളാണ് മോഹൻലാൽ വീഡിയോയിൽ പങ്കു വെയ്ക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പച്ചക്കറി തോട്ടത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ പങ്കുവെച്ചത്.   കഴിഞ്ഞ നാലഞ്ചു വർഷമായി വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്നുവെന്ന് മോഹൻലാൽ പറയുന്നു. പാവയ്ക്ക, പയർ, വെണ്ടക്ക, തക്കാളി, പച്ചമുളക്, വഴുതനങ്ങ, ചോളം, കപ്പ എന്ന് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. വീടിനു ചുറ്റും സ്ഥലമില്ലാത്തവർക്ക് വീടിനു മുകളിൽ ടെറസിൽ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യാമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

   ജൂഡ് ആന്റണിയുടെ പരാതി എംവിഡി കണ്ടു; വാഹനങ്ങളിൽ ഡാഷ് ക്യാമുകൾ വെയ്ക്കാൻ ആവശ്യം, മോഡിഫിക്കേഷന് ഫൈൻ അടിക്കാനല്ലേയെന്ന് കമന്റ്

   വീഡിയോയിൽ ഒരു തക്കാളി തൈ അദ്ദേഹം നടന്നുമുണ്ട്. 40 - 45 ദിവസങ്ങൾ കഴിയുമ്പോൾ ഇതിൽ നിന്ന് തക്കാളി പറിക്കാമെന്നും വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നു. 'ജൈവകൃഷി ശീലമാവട്ടെ ജീവിതം സുരക്ഷിതമാകട്ടെ' എന്ന് എുഴുതി കാണിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോയിലുടനീളം മോഹൻലാലിന് ഒപ്പം കൃഷി കാര്യങ്ങൾക്ക് സഹായിക്കുന്ന ആളെയും കാണാവുന്നതാണ്.
   Published by:Joys Joy
   First published:
   )}