• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പ്രിയപ്പെട്ട യൂസഫലി ഇക്കാ, ജന്മദിനാശംസകൾ'; നല്ല ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെയെന്ന് മോഹൻലാൽ

'പ്രിയപ്പെട്ട യൂസഫലി ഇക്കാ, ജന്മദിനാശംസകൾ'; നല്ല ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെയെന്ന് മോഹൻലാൽ

'സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ. ഇനിയുള്ള ഒരുവർഷം വിസ്മയകരമാകട്ടെ ഇക്കാ'

  • Share this:
പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാലും. 'പ്രിയപ്പെട്ട യൂസഫലി ഇക്കാ, ജന്മദിനാശംസകൾ'- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. 'സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ. ഇനിയുള്ള ഒരുവർഷം വിസ്മയകരമാകട്ടെ ഇക്കാ'-.മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ നടൻ മമ്മൂട്ടിയും യൂസഫലിക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ജന്മദിനാശംസ നേർന്നത്. 'ലോകത്താകമാനമുള്ള ലക്ഷകണക്കിന് ആളുകൾക്ക് അങ്ങയുടെ ജീവിതം പ്രചോദനമാകട്ടെ'- മമ്മൂട്ടി ആശംസിച്ചു.

യൂസഫലിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. യൂസഫലിക്ക് ആശംസ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആയിരകണക്കിന് ആരാധകരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

Also Read- 'എന്‍റെ സഹോദരന് ജന്മദിനാശംസകൾ'; എം എ യൂസഫലിക്ക് ആശംസയുമായി മമ്മൂട്ടി

ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ എം എ യൂസഫലി ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ പുറത്തുവന്ന പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായും എംഎ യൂസഫലി മാറിയിരുന്നു. ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35ാം സ്ഥാനത്താണ് യൂസഫലി.

Summary- Actor Mohanlal wished prominent businessman MA Yousafali on his birthday. 'Dear Yousafali Ika, Happy Birthday' - Mohanlal wrote on Facebook. May the Almighty bless you with good health and happiness. May the next year be amazing,' Mohanlal wrote on Facebook.
Published by:Anuraj GR
First published: