നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • #MeToo നടിമാർ മാത്രമല്ല; സംവിധായകൻ കിടപ്പറയിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ

    #MeToo നടിമാർ മാത്രമല്ല; സംവിധായകൻ കിടപ്പറയിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ

    ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് കരിയർ നശിപ്പിച്ച് കളയുമെന്ന ഭീഷണിയും ഇയാൾ മുഴക്കി

    Rajeev Khandelwal

    Rajeev Khandelwal

    • Share this:
      ലൈംഗിക ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പലരും രംഗത്തെത്തിയ #MeToo മൂവ്മെന്റ് പല പ്രമുഖരുടെയും മുഖംമൂടി വലിച്ചു കീറിയിരുന്നു. സമൂഹത്തിൽ മാന്യ വേഷം കെട്ടി നടക്കുന്ന പലരുടെയും യഥാർഥ മുഖം ഇതുവഴി പുറത്തു വന്നത് ആരാധകരെ അടക്കം ഞെട്ടിച്ചിരുന്നു. ഹോളിവുഡിലെയും ബോളിവുഡിലെയും അടക്കം പല നടിമാരും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

      എന്നാൽ പുരുഷന്മാര്‍ വേട്ടക്കാർ മാത്രമല്ല ചില അവസരങ്ങളിൽ ഇരകളും ആകാറുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമ-സീരിയൽ‌ താരം രാജീവ് ഖണ്ഡേൽവാൽ. ഒരു പ്രമുഖ സംവിധായകനിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഒരു ദേശീയ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് രാജീവ് വെളിപ്പെടുത്തിയത്. സ്റ്റാർ പ്ലസിലെ സൂപ്പർ ഹിറ്റ് സീരിയലുകളിലൊന്നായ കഹീ തോ ഹോഗ എന്ന സീരിയലിലൂടെ പ്രശസ്തനായ താരം ആമിർ, ടേബിൽ നമ്പര്‍ 21, ശെയ്ത്താൻ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഒരു റിയാലിറ്റി ഷോ അവതാരകന്‍ കൂടിയായിരുന്നു രാജീവ്.

      You may also like:കോവിഡ് പ്രതിരോധം; ക്രെഡിറ്റ് ജനങ്ങൾക്കെന്ന് മുഖ്യമന്ത്രി [NEWS]COVID 19| മരണസംഖ്യ ഉയരുന്നു; മോർച്ചറികൾ നിറഞ്ഞു: പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ സൂക്ഷിക്കേണ്ട ദുര്യോഗത്തിൽ ഇക്വഡോർ ജനത [NEWS]ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പൂർണ അര്‍ഥത്തില്‍ നടപ്പാക്കണമെന്ന് ഡി.ജി.പി [NEWS]

      താരത്തിന്‍റെ അനുഭവത്തിലേക്ക്: 'കുറച്ചു വർഷങ്ങള്‍ക്ക് മുമ്പ് ബോളിവുഡില്‍ ചുവടുറപ്പിക്കാൻ നിൽക്കുന്ന സമയത്താണ് അക്കാലത്തെ ഒരു പ്രമുഖ സംവിധായകൻ തനിക്ക് സിനിമ വാഗ്ദാനം ചെയ്തിരുന്നു.. എന്നാൽ ‌അന്ന് അത് നിരസിച്ചു.. ആദ്യ ബോളിവുഡ് ചിത്രത്തിന്റെ നിർമ്മാണത്തിനിടെ ഈ സംവിധായകനെ വീണ്ടും കണ്ടു.. തുടർന്ന് അയാൾ ഒരു പ്രോജക്ട് വാഗ്ദാനം ചെയ്തു. ഇതിനെ കുറിച്ച് സംസാരിക്കുന്നതിനായി അയാളുടെ ഓഫീസിലെത്തി... എന്നാൽ സിനിമയുടെ കഥയെക്കുറിച്ച് ഒന്നും അയാൾ പറഞ്ഞില്ല.. സ്ക്രിപ്റ്റ് കേൾക്കാതെ അഭിനയിക്കുന്ന കാര്യം തീരുമാനിക്കാനാകില്ലെന്ന് പറഞ്ഞതോടെ അയാൾ ദേഷ്യപ്പെട്ടു. അടുത്ത കൂടിക്കാഴ്ചയിലാണ് അയാൾ കിടപ്പറയിലേക്ക് ക്ഷണിച്ചത്. അതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് മനസിലായി.. അയാളുടെ വാക്ക് ഞാൻ നിരസിച്ചു. ഞാൻ അത്തരക്കാരൻ അല്ലെന്ന് ബോധ്യപ്പെടുത്താൻ എനിക്ക് ഗേൾ ഫ്രണ്ട് ഉണ്ടെന്നു വരെ പറഞ്ഞു.. ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് കരിയർ നശിപ്പിച്ച് കളയുമെന്ന ഭീഷണിയും ഇയാൾ മുഴക്കി.. കുറച്ചു കാലം കഴിഞ്ഞ് ഇയാൾ രണ്ട് സിനിമാ വാഗ്ദാനവുമായി വീണ്ടും സമീപിച്ചു... എന്നാൽ അതും വേണ്ടെന്നു വച്ചു..'

      വളരെ ഭയന്നു പോയ നിമിഷം എന്നാണ് രാജീവ് തന്റെ അനുഭവം വിവരിക്കുന്നത്.

      Published by:Asha Sulfiker
      First published:
      )}