• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | മാധ്യമപ്രവർത്തകന്റെ കാൽ തൊട്ടു വന്ദിക്കുന്ന നടി; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

Viral video | മാധ്യമപ്രവർത്തകന്റെ കാൽ തൊട്ടു വന്ദിക്കുന്ന നടി; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുന്ന വേളയിലായിരുന്നു നടി കാൽതൊട്ടു വന്ദിച്ചത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:

    മുതിർന്ന മാധ്യമപ്രവർത്തകന്റെ കാൽതൊട്ടു വന്ദിക്കുന്ന നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. നടി രൂപാലി ഗാംഗുലിയാണ് മാധ്യമപ്രവർത്തകനായ ചൈതന്യ പാദുകോണിന്റെ കാലിൽതൊട്ട് നമസ്കരിച്ചത്. അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുന്ന വേളയിലായിരുന്നു ഇത്. ആർ.ഡി. ബർമന്റെ ആദ്യ അഭിമുഖം എടുക്കാൻ സാധിച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് ചൈതന്യ പാദുകോൺ എന്ന് ക്യാപ്‌ഷനിൽ പറയുന്നു. പല സെലിബ്രിറ്റികളും ആദ്യ അഭിമുഖം നൽകിയത് ഇദ്ദേഹത്തിനാണെന്ന് പറയപ്പെടുന്നു.

    ഏറെ എളിമയുള്ള നടിയാണ് രൂപാലി എന്നും, അനിൽ ഗാംഗുലിയുടെ വീട്ടിൽ വളർന്നതിന്റെ മേന്മയാണത് എന്നും നിരവധിപ്പേർ കമന്റ് ചെയ്തു.

    അനുപമയിലെ കഥാപാത്രത്തെപ്പോലെ രൂപാലിയും നിരവധി ആരാധകർക്ക് പ്രചോദനമായി മാറിയിരിക്കുന്നു. വൈറലായി മാറിയ വീഡിയോ ചുവടെ കാണാം.

    Also read: ടൂറിസ്റ്റ് ബസിൽ കേരള സാരിയും ചുറ്റി അടിപൊളി ഡാൻസ്; വീഡിയോ തരംഗമാവുന്നു

    ചൈതന്യ പാദുകോണിനെ കെ.എ. അബ്ബാസ് മെമ്മോറിയൽ ഗോൾഡ് മെഡലും ഫിലിം ജേർണലിസത്തിലെ മികവിനുള്ള ട്രോഫിയും നൽകി മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ആദരിച്ചു എന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്തു. 2012-ൽ, ദിലീപ് കുമാർ, അമിതാഭ് ബച്ചൻ, തുടങ്ങിയ ബോളിവുഡ് ഇതിഹാസങ്ങളുടെ സാന്നിധ്യത്തിൽ, സിനിമാ ജേണലിസത്തിലെ മികച്ച പ്രവർത്തനത്തിന് അദ്ദേഹത്തിന് പ്രശസ്തമായ ദാദാസാഹിബ് ഫാൽക്കെ അക്കാദമി അവാർഡ് ലഭിച്ചു.

    രൂപാലി ഗാംഗുലിയുടെ അനുപമ ടിആർപി റേറ്റിംഗിൽ ആധിപത്യം പുലർത്തുന്ന ടിവി ഷോയാണ്. ഷോയിലെ നിരവധി പ്ലോട്ട് ട്വിസ്റ്റുകൾ കാഴ്ചക്കാരെ കൂടുതൽ ആവേശഭരിതരാക്കുന്നു. രൂപാലിയും നടൻ ഗൗരവ് ഖന്നയുമായുള്ള കെമിസ്ട്രിയിൽ ആരാധകർ പ്രത്യേകിച്ചും ആവേശത്തിലാണ്.

    രൂപാലി ഗാംഗുലിയുടെ കഥാപാത്രമായ അനുപമ അർപ്പണബോധമുള്ള ഒരു ഗൃഹനാഥയാണ്. 26 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച്, തന്റെ സ്വപ്നങ്ങൾ പിന്തുടരുന്നതിനായി അവർ ഇറങ്ങിപ്പുറപ്പെടുന്നതാണ് ഷോയുടെ മുഖ്യ വിഷയം.

    Summary: In a recent video, actor Rupali Ganguly is seen touching journalist Chaitanya Padukone’s feet. Padukone is noted for having conducted initial interviews with several well-known figures in the entertainment industry. Rupali has received praise from her fans and following for her modesty in honouring a seasoned journalist

    Published by:user_57
    First published: