ക്യാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നടൻ സുധീർ സുധി വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നാളുകളാണ് കഴിഞ്ഞുപോയതെന്നും, ഒരു പുണ്യപ്രവർത്തി ചെയ്തതുകൊണ്ടാണ് മാരകരോഗത്തിൽനിന്ന് രക്ഷപെടാനായതെന്നും സുധീർ സുധി പറയുന്നു. കുട്ടികളില്ലാത്ത ഒരു സുഹൃത്തിനെയും ഭാര്യയെയും തന്റെ കുടുംബം സഹായിച്ചത് ഇപ്പോൾ രക്ഷയായി എന്നാണ് സുധീർ പറയുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾക്കുവേണ്ടി തന്റെ ഭാര്യ അണ്ഡം ദാനം ചെയ്തെന്നും, അതുവഴി അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്നും സുധീർ സുധി പറയുന്നു.
വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങളായിട്ടും കുട്ടികളില്ലാതിരുന്ന ഒരു സുഹൃത്തും ഭാര്യയും തങ്ങളെ കാണാൻ വീട്ടിലെത്തിയിരുന്നു. ഒരുപാട് ചികിത്സകൾ നടത്തിയെങ്കിലും കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടർ വിധിയെഴുതിയതായി അവർ അറിയിച്ചു. ആരെങ്കിലും അണ്ഡം ദാനം ചെയ്താൽ മാത്രമെ തങ്ങൾക്കു കുട്ടികളുണ്ടാകുവെന്നും അവർ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധിപ്പേരെ സമീപിച്ചെങ്കിലും ആരും അണ്ഡം നൽകാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു. ഇതോടെയാണ് അവർക്കുവേണ്ടി അണ്ഡം നൽകാൻ താനും പ്രിയയും തയ്യാറായതെന്നും സുധീർ സുധി പറഞ്ഞു.
അങ്ങനെ അവർക്കുവേണ്ടി അണ്ഡം ദാനം ചെയ്തു. അതുവഴി അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. എന്നാൽ കുട്ടി ജനിച്ചതോടെ അവർ ബോധപൂർവ്വം തങ്ങളിൽനിന്ന് അകന്നതായി സുധീർ സുധി പറഞ്ഞു. സുധീർ സുധിയും കുടുംബവുമായുള്ള എല്ലാ ബന്ധവും അവർ അവസാനിപ്പിച്ചു. വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം അവർ തങ്ങളെ ബ്ലോക്ക് ചെയ്തു. ഇനി അവരുമായി ഒരു ബന്ധവും പാടില്ലെന്ന് അവർ തങ്ങളെ അറിയിക്കുകയും ചെയ്തെന്ന് സുധീർ സുധി പറഞ്ഞു.
Also Read-
'മൊണാലിസ'ക്കു നേരെ കേക്ക് എറിഞ്ഞ് സന്ദർശകൻ; അകത്തു കടന്നത് സ്ത്രീവേഷം ധരിച്ച്ആ കുട്ടിക്ക് ഇപ്പോൾ പത്ത് വയസായി. കുട്ടിയുടെ ഫോട്ടോ മാത്രമെ സുധീറും ഭാര്യ പ്രിയയും ഇതുവരെ കണ്ടിട്ടുള്ളു. കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ട്. എന്നാൽ മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് അതിന് ശ്രമിച്ചിട്ടില്ലെന്നും സുധീർ പറയുന്നു. അന്ന് അവർക്കായി താനും ഭാര്യയും അണ്ഡം ദാനം ചെയ്യാനെടുത്ത തീരുമാനം ഒരു പുണ്യപ്രവർത്തിയായാണ് കാണുന്നത്. അത് ചെയ്തതുകൊണ്ടാണ് പിൽക്കാലത്ത് മാരകരോഗത്തിൽനിന്ന് രക്ഷപെടാനായതെന്നും സുധീർ സുധി പറയുന്നു.
ആരാധകന് അപകടത്തില്‍ മരിച്ചു; ഭാര്യയ്ക്ക് ജോലി; മകള്‍ക്ക് പഠനസഹായം; വീട്ടിലെത്തി സൂര്യഅപകടത്തില് മരിച്ച ആരാധകന്റെ കുടുംബത്തിന് സഹായവുമായി നടന് സൂര്യ(Actor Suriya). സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറി ജഗദീഷ്(27)ആണ് വാഹനാപകടത്തില്‍(Accident) മരിച്ചത്. പകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. മരണ വിവരം അറിഞ്ഞ സൂര്യ ജഗദീഷിന്റെ വീട്ടിലെത്തി.
അരമണിക്കൂറോളം താരം വീട്ടില്‍ ചെലവഴിക്കുകയും ജഗദീഷിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്കിയ ശേഷമാണ് താരം വീട്ടില്‍ നിന്ന് മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.