• HOME
  • »
  • NEWS
  • »
  • buzz
  • »
  • അതേ; ഈ പേരില്‍ ഒരു 'എസ്' കൂടുതലാ; ജസ്റ്റ് റിമമ്പര്‍ ദാറ്റ്

അതേ; ഈ പേരില്‍ ഒരു 'എസ്' കൂടുതലാ; ജസ്റ്റ് റിമമ്പര്‍ ദാറ്റ്

ജ്യൂയിഷ് ന്യൂമറോളജി പ്രകാരം പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്താണ് പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

  • Last Updated :
  • Share this:
    പേരില്‍ ചെറിയ രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് നടനും മുന്‍ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. താരം തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലാണ് പേര് മാറ്റം വരുത്തിയിരിക്കുന്നത്. ജ്യൂയിഷ് ന്യൂമറോളജി പ്രകാരം പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്താണ് പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

    പേരിന്റെ സ്പെല്ലിങ്ങില്‍ ഒരു 'എസ്' കൂടി ചേര്‍ത്താണ് മാറ്റം.'Suresh Gopi ' എന്ന സ്പെല്ലിങ്ങിന് പകരം 'Suressh Gopi', എന്നാണ് മാറ്റിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമെ മലയാള സിനിമയിലെ മറ്റ് ചില പ്രമുഖരും സമാനമായി പേരുകളില്‍ മാറ്റം വരുത്തിട്ടുണ്ട്.



    മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന 'മേ ഹും മൂസ' ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.



    സംവിധായകന്‍ ജോഷി, നടിമാരായ ലെന, റായി ലക്ഷ്മി, റോമ തുടങ്ങിയവര്‍ ഇത്തരത്തില്‍ തങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിട്ടുണ്ട്. സംവിധായകന്‍ ജോഷി തന്റെ പേരിനൊപ്പം Y എന്ന് ഇംഗ്ലീഷ് അക്ഷരം ചേര്‍ത്ത് Joshiy എന്നാക്കി മാറ്റുകയായിരുന്നു.



    നടി ലെന തന്റെ LENA എന്ന പേരില്‍ നിന്നും LENAA എന്നാക്കി. റോമ തന്റെ പേര് ROMAയ്‌ക്കൊപ്പം അവസാനം H ചേത്ത് ROMAH എന്നാക്കി മാറ്റി. നേരത്തെ ലക്ഷ്മി റായി എന്ന പേരായിരുന്നു നടി റായി ലക്ഷ്മിക്ക്. അത് ഇതുപോലെ ന്യൂമറോളജി പ്രകാരം റായി ലക്ഷ്മി എന്ന് തിരുത്തുകയായിരുന്നു.
    Published by:Jayesh Krishnan
    First published: