അപകടത്തില്‍ മരിച്ച ആരാധകന്റെ കുടുംബത്തിന് സഹായവുമായി നടന് സൂര്യ(Actor Suriya). സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറി ജഗദീഷ്(27)ആണ് വാഹനാപകടത്തില്‍(Accident) മരിച്ചത്. പകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. മരണ വിവരം അറിഞ്ഞ സൂര്യ ജഗദീഷിന്റെ വീട്ടിലെത്തി.
അരമണിക്കൂറോളം താരം വീട്ടില്‍ ചെലവഴിക്കുകയും ജഗദീഷിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്കിയ ശേഷമാണ് താരം വീട്ടില്‍ നിന്ന് മടങ്ങിയത്.
കുടുംബത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പം വേണമെന്ന് ആരാധക കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോട് സൂര്യ അഭ്യര്‍ത്ഥിച്ചു. നേരത്തെ സൂര്യ പുതിയ സിനിമയ്ക്ക് വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു.
— SalemSFC Women's UNIT (@SalemwomensUnit) May 29, 2022
കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്കാന് സൂര്യ തന്നെയാണ് തീരുമാനിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.