മിമിക്രിയിലൂടെ സിനിമാലോകത്തെത്തി വിജയം നേടിയ നിരവധി കലാകാരന്മാരാണ് മലയാള സിനിമയിലുള്ളത്. സ്റ്റേജ് ഷോകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി ഇന്ന് മലയാളത്തില്‍ തന്റെതായ ഇടം കണ്ടെത്തിയ നടനാണ് ടിനി ടോം. ഹാസ്യരംഗങ്ങളിലെ ടിനിയുടെ പല പ്രകടനങ്ങളും അത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ വിധികര്‍ത്താവായും അതിഥിയായും എത്താറുള്ള ടിനി ടോം സോഷ്യല്‍ മീഡിയയിലും സജീവമാണ്.
അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ തന്റെ മകന് തന്നെ വിളിക്കുന്നത് ടിനി എന്നാണെന്ന് താരം പറഞ്ഞിരുന്നു. അവന് ചെറുപ്പം മുതല്‍ എന്നെ ടിനി എന്നും അവന്റെ അമ്മയെ രൂപ എന്നുമാണ് വിളിക്കുന്നത്. മാതാപിതാക്കളെ പേരെടുത്ത് വിളിക്കുന്നത് ചോദ്യം ചെയ്ത് ബന്ധുക്കളും കുടുംബക്കാരും വന്നപ്പോഴും മകനെ അതില്‍ നിന്ന് തടയാന്‍ താന്‍ തയാറായില്ലെന്ന് ടിനി ടോം പറഞ്ഞു.
മകന് ആദം എന്ന് പേരിട്ടതിനെതിരെയും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്റെ വീട്ടിലെ പൂച്ചയുടെ പേര് വര്‍ക്കി എന്നാണ് അതെന്റെ ബന്ധുവിന്റെ പേരാണ്. കുടുംബക്കാരന്റെ പേര് പൂച്ചയ്ക്ക് ഇട്ടു എന്ന് പറഞ്ഞവരും ഉണ്ട്. പേര് വിളിക്കുന്നതിലൂടെ നമ്മള് ആ വ്യക്തിയെ ബഹുമാനിക്കുകയാണെന്നും ടിനി ടോം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Tini Tom