'മോൻ വീട്ടിലെത്തിയതുപോലെ'; 'ടൊവിനോയെ ചേർത്തുപിടിച്ച് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ

'ഒരമ്മയെന്നനിലയില്‍ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി'യെന്നുപറയുന്ന ധനലക്ഷ്മി ഉണ്ണികൃഷ്ണന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

News18 Malayalam | news18-malayalam
Updated: October 26, 2019, 12:06 PM IST
'മോൻ വീട്ടിലെത്തിയതുപോലെ'; 'ടൊവിനോയെ ചേർത്തുപിടിച്ച് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ
News18
  • Share this:
ബംഗളൂരു: മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നടൻ ടൊവിനോയെത്തി. തിയറ്ററില്‍ മികച്ച പ്രതികരണം നേടുന്ന 'എടക്കാട് ബറ്റാലിയന്‍ 06' കണ്ടപ്പോള്‍, ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തില്‍ എവിടെയൊക്കെയോ തന്റെ മകന്റെ സാദൃശ്യം കാണാന്‍കഴിഞ്ഞു എന്ന് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മി പറഞ്ഞിരുന്നു.

ടൊവിനോയെ അഭിനന്ദിച്ച് ധനലക്ഷ്മി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ടൊവിനോയുടെ ശ്രദ്ധയിലുമെത്തി. 'ഒരമ്മയെന്നനിലയില്‍ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നി'യെന്നുപറയുന്ന വീഡിയോ ടൊവിനോയും പങ്കുവെച്ചു. ഇതിലും വലിയൊരംഗീകാരം കിട്ടാനില്ലെന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.

Also Read- ഹരിഹരന്റെ 'കുഞ്ചൻ നമ്പ്യാർ' സിനിമ വരുന്നു; ആരാകും നായകൻ? മമ്മൂട്ടിയോ മോഹൻലാലോ!

തുടർന്നാണ് ടൊവിനോ ബംഗളൂരുവിലെ വീട്ടിലെത്തിയത്. മകന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇഷ്ടഭക്ഷണമായ അപ്പവും സ്റ്റ്യൂവുമാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍ നടന്‍ ടൊവിനോ തോമസിനുവേണ്ടി ഒരുക്കിയത്. വീട്ടിലെത്തിയ ടൊവിനോയെ കെട്ടിപ്പിടിച്ചാണ് ധനലക്ഷ്മി സ്വീകരിച്ചത്. മകന്‍ വീട്ടിലെത്തിയപോലെ തോന്നുന്നെന്നായിരുന്നു ധനലക്ഷ്മിയുടെ ആദ്യപ്രതികരണം.

രണ്ടുമാസം പ്രായമുള്ളപ്പോള്‍ സന്ദീപ് ഉണ്ണികൃഷ്ണനെ പുതപ്പിച്ച പുതപ്പുമുതല്‍ ഓരോന്നായി ധനലക്ഷ്മി ടൊവിനോയ്ക്ക് പരിചയപ്പെടുത്തി. എല്ലാ പിറന്നാളിനും മകനുവേണ്ടി ഇപ്പോഴും വാങ്ങുന്ന വസ്ത്രങ്ങളില്‍നിന്ന് ഒരു ടീഷര്‍ട്ടും ടൊവിനോയ്ക്ക് സമ്മാനിച്ചു.First published: October 26, 2019, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading