ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി നടന്‍ വിജയ്(Actor Vijay). താരത്തെ കണ്ടതോടെ ആളുകള്‍ തടിച്ചുകൂടി. ഇത് വോട്ട് ചെയ്യാനെത്തിയ മറ്റുള്ളവര്‍ക്ക് അസൗകര്യമായതോടെ കൈകൂപ്പി മാപ്പ് പറയുകയായിരുന്നു താരം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ബൂത്തില്‍ താരത്തെ കണ്ടെതോടെ ആളുകളും മാധ്യമപ്രവര്‍ത്തകരും വളഞ്ഞു. ഇത് വലിയ തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടായി. ആള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടതോടെ അസൗകര്യം ഉണ്ടാക്കിയതിന് മാപ്പ് ചോദിക്കുകയായിരുന്നു താരം. സംഭഴത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Viral video |കൊടുങ്കാറ്റിനിടെ സാഹസികമായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത് പൈലറ്റുമാര്‍ ; യൂട്യൂബ് ലൈവ് സ്ട്രീം വഴി വീഡിയോ കണ്ടത് ലക്ഷങ്ങള്‍ യൂനിസ് കൊടുങ്കാറ്റ് യുകെയില്‍ ആഞ്ഞടിക്കുന്നതിനിടെ ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ (Heathrow Airport) നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നതും ഇറങ്ങുന്നതും തത്സമയം സംപ്രേക്ഷണം ചെയ്യുകയാണ് ഒരു യൂട്യൂബ് ചാനല്‍ (Youtube channel) കൊടുങ്കാറ്റിനിടയില്‍ അപകടകരമായ സാഹചര്യത്തിലും പൈലറ്റുമാര്‍ വിമാനം ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യൂട്യൂബ് വഴി നടത്തിയ ലൈവ് സ്ട്രീം കണ്ടത് ലക്ഷകണക്കിന് പേരാണ്. Also Read-Dalit IPS Officer | ഉയർന്ന ജാതിക്കാരുടെ ആക്രമണം തടയാൻ പോലീസ് സംരക്ഷണയിൽ വിവാഹാഘോഷയാത്ര നടത്തി ദളിത് ഐപിഎസ് ഉദ്യോഗസ്ഥൻ ബിഗ് ജെറ്റ് ടിവി അവതാരകന്‍ ജെറി ഡയറിന്റെ വിശദമായ കമന്ററിയോട് കൂടിയാണ് വീഡിയോ. 3.3 ദശലക്ഷത്തിലധികം ആളുകള്‍ വരെ ഒരോ സമയം വീഡിയോ കണ്ട് കഴിഞ്ഞു. എട്ട് മണിക്കൂര്‍ മുമ്പാണ് ലൈവ് ആരംഭിച്ചത്. കൊടുങ്കാറ്റ് ഇപ്പോഴും യുകെയില്‍ ആഞ്ഞ് വീശുകയാണ്. യുകെയില്‍ മാത്രം ഇതുവരെ 436 വിമാനങ്ങള്‍ റദ്ദാക്കിയതായാണ് റിപ്പോർട്ടുകൾ. വലിയ നാശനഷ്ടങ്ങളാണ് യുകെയില്‍ കൊടുങ്കാറ്റ് വരുത്തിയിരിക്കുന്നത്. Also Read-Photoshoot | കോഴിക്കോട്ടെ ദിവസവേതന തൊഴിലാളി; ഇന്റർനെറ്റിനെ കീഴടക്കി മമ്മിക്കയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 80 മൈൽ (129 കിലോമീറ്റർ) വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. നെതർലാൻഡ്‌സ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ് എന്നിവിടങ്ങളിലും കൊടുങ്കാറ്റ് ബാധിക്കുമെന്നതിനാൽ തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെയും സൗത്ത് വെയിൽസിന്റെയും ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.