• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സര്‍ ഏത് ടൈപ്പ് മെത്തയാ യൂസ് ചെയ്യുന്നത്?' ഹർത്താലിനെതിരെ പ്രതികരിച്ചതിനെ വിമർശിച്ച ആളോട് വിജയ് ബാബു

'സര്‍ ഏത് ടൈപ്പ് മെത്തയാ യൂസ് ചെയ്യുന്നത്?' ഹർത്താലിനെതിരെ പ്രതികരിച്ചതിനെ വിമർശിച്ച ആളോട് വിജയ് ബാബു

കമന്റ് ചെയ്ത ആള്‍ക്ക് വിജയ് ബാബു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്

  • Share this:
    സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹര്‍ത്തലിനെ പ്രതിക്കൂലിച്ചും അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തുന്നുണ്ട്. നടനും നിര്‍മ്മതവും ആയ വിജയ് ബാബുവും ഹര്‍ത്താലിനെതിരെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ കമന്റ് ചെയ്ത ആള്‍ക്ക് വിജയ് ബാബു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

    ഇന്നു സംസ്ഥാനത്തു നടക്കുന്ന ഹര്‍ത്താല്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി വിജയ് ബാബു സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് വഴിവച്ചത്.

    ഞായറാഴ്ചയാണ് വിജയ് ബാബു ഹര്‍ത്താലിനെതിരെയുള്ള കുറിപ്പ് പങ്കുവച്ചത്. 'നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ല (അതിപ്പോള്‍ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!) അതും ഹര്‍ത്താലിനെക്കാള്‍ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍! വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാര്‍ഥത്തില്‍ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ' എന്നാണ് വിജയ് ബാബു കുറിച്ചത്.

    ഇതിന് വന്ന മറുപടിയ്ക്കാണ് പിന്നീട് അദ്ദേഹം പ്രതികരിച്ചത്. പട്ടുമെത്തയില്‍ കിടക്കുന്നവര്‍ക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാനാണ് എന്നായിരുന്നു പോസ്റ്റിനു മറുപടിയായി ഒരാള്‍ കുറിച്ചത്. ഇതിനു രസകരമായാണ് വിജയ് ബാബു മറുപടി നല്‍കിയത്.



    'സര്‍ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാന്‍ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ' എന്നായിരുന്നു വിജയ് ബാബുവിന്റെ മറുപടി.

    അനാവശ്യ ഹര്‍ത്താലിനെ ചോദ്യം ചെയ്ത വിജയ് ബാബുവിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
    Published by:Karthika M
    First published: