നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വാളുകൊണ്ട് പിറന്നാൾ കേക്ക് വെട്ടിമുറിച്ചു; പിന്നെ മാപ്പ് അപേക്ഷിച്ച് നടൻ വിജയ് സേതുപതി

  വാളുകൊണ്ട് പിറന്നാൾ കേക്ക് വെട്ടിമുറിച്ചു; പിന്നെ മാപ്പ് അപേക്ഷിച്ച് നടൻ വിജയ് സേതുപതി

  പിറന്നാൾ കേക്ക് വാളു കൊണ്ട് മുറിച്ച ഗുണ്ടകളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയ് സേതുപതിയും അതേ തെറ്റ് തന്നെയാണ് ചെയ്തതെന്നും അദ്ദേഹത്തെയും അറസ്റ്റ് ചെയ്യണമെന്നും നിരവധി ആളുകളാണ് ആവശ്യം ഉന്നയിച്ചത്.

  vijay sethupathi

  vijay sethupathi

  • News18
  • Last Updated :
  • Share this:
   പിറന്നാൾ കേക്ക് വാളുകൊണ്ട് വെട്ടിമുറിച്ച സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് നടൻ വിജയ് സേതുപതി. സോഷ്യൽ മീഡിയയിലെ വിശദമായ കുറിപ്പിലാണ് വിജയ് സേതുപതി മാപ്പ് അപേക്ഷ നടത്തിയിരിക്കുന്നത്. താൻ മോശമായ ഒരു മാതൃകയായി എന്നും ഭാവിയിൽ ശ്രദ്ധാലുവായിരിക്കുമെന്നും വിജയ് സേതുപതി കുറിച്ചു. സംവിധായകൻ പൊൻറാമിന്റെ ചിത്രത്തിന്റെ സെറ്റിൽ വച്ച് ക്രൂവിന് ഒപ്പമായിരുന്നു പിറന്നാൾ ആഘോഷം. സെറ്റിൽ ഒരുക്കിയ പിറന്നാൾ കേക്കാണ് വാളു കൊണ്ട് വെട്ടിയത്.

   പിറന്നാളിനോട് അനുബന്ധിച്ച് സംവിധായകൻ പൊൻറാമും അദ്ദേഹത്തിന്റെ സംഘവും പ്രത്യേക പിറന്നാൾ കേക്ക് ക്രമീകരിച്ചിരുന്നു. ഒരു വാളു കൊണ്ടായിരുന്നു അദ്ദേഹം പിറന്നാൾ കേക്ക് മുറിച്ചത്. വാളുകൊണ്ട് വിജയ് സേതുപതി പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നെറ്റിസൺസിന് ഇടയിൽ വിവാദമാകുകയും ചെയ്തു. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ഏതായാലും തന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച നടൻ ഭാവിയിൽ ഇക്കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുമെന്നും അറിയിച്ചു. തമിഴിലാണ് അദ്ദേഹം മാപ്പ് അപേക്ഷിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. 'എന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന സിനിമാരംഗത്തു നിന്നുള്ള വ്യക്തികൾക്കും ആരാധകർക്കും ഹൃദയം നിറഞ്ഞ നന്ദി.

   മൂന്നു ദിവസം മുമ്പ് എന്റെ പിറന്നാൾ ആഘോഷത്തിനിടയിൽ പകർത്തിയ ഒരു ചിത്രം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ചിത്രത്തിൽ, ഞാൻ എന്റെ പിറന്നാൾ കേക്ക് വാളുകൊണ്ട് മുറിക്കുകയാണ്. ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സംവിധായകൻ പൊൻറാമിന്റെ ചിത്രത്തിൽ വാളിന് ഒരു പ്രധാന റോളുണ്ട്. പൊൻറാമിനും സംഘത്തിനുമൊപ്പം പിറന്നാൾ ആഘോഷിക്കവേ കേക്ക് മുറിക്കാൻ ഞാൻ വാള് ഉപയോഗിക്കുകയായിരുന്നു. നിരവധി ആളുകളാണ് ഇതൊരു മോശം മാതൃകയാണെന്ന് പറഞ്ഞത്. ഇന്നുമുതൽ ഞാൻ ശ്രദ്ധാലുവായിരിക്കും. ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുകയും എന്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു'


   നേരത്തെ, പിറന്നാൾ കേക്ക് വാളു കൊണ്ട് മുറിച്ച ഗുണ്ടകളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജയ് സേതുപതിയും അതേ തെറ്റ് തന്നെയാണ് ചെയ്തതെന്നും അദ്ദേഹത്തെയും അറസ്റ്റ് ചെയ്യണമെന്നും നിരവധി ആളുകളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ അടുത്തിടെ റിലീസ് ചെയ്ത ചിത്രം മാസ്റ്റർ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.
   Published by:Joys Joy
   First published:
   )}