• HOME
  • »
  • NEWS
  • »
  • buzz
  • »
  • നടി അശ്വതി ബാബുവിന് ഇനി പുതുജീവിതം; സുഹൃത്ത് നൗഫലുമായി വിവാഹം കഴിഞ്ഞു

നടി അശ്വതി ബാബുവിന് ഇനി പുതുജീവിതം; സുഹൃത്ത് നൗഫലുമായി വിവാഹം കഴിഞ്ഞു

സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് അശ്വതി ബാബു രജിസ്റ്റർ വിവാഹം ചെയ്തത്

  • Share this:
കൊച്ചി: മുൻപ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കുന്നതിനായി ഡോക്ടർമാരിൽ നിന്നു ചികിത്സ തേടിയെന്നും വെളിപ്പെടുത്തിയ നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് രജിസ്റ്റർ വിവാഹം ചെയ്തത്. കൊച്ചിയിൽ കാർ ബിസിനസ് ചെയ്യുന്നയാളാണ് നൗഫൽ.

പ്രണയിച്ച യുവാവിനൊപ്പം പതിനാറാം വയസിൽ ഇറങ്ങിത്തിരിച്ച അശ്വതി വഞ്ചിക്കപ്പെട്ടതോടെ ലഹരി ഉൾപ്പെടെയുള്ള പലചതിക്കുഴികളിലേക്കും ചെന്നുപെടുകയായിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത സുഹൃത്ത് ദുരുപയോഗം ചെയ്യുകയും മറ്റുള്ളവർക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവർ തുറന്നുപറഞ്ഞിരുന്നു.

ദുബായിൽ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ചരിത്രവും അശ്വതിക്കുണ്ട്. ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്നും അന്ന് അശ്വതി പറഞ്ഞു. ഡോക്ടർമാരുടെ സഹായത്തോടെ ലഹരി മരുന്ന് ഉപേക്ഷിച്ച് അത് പൂർണമായും ഒഴിവാക്കുന്നതിനു ശ്രമിക്കുന്നതായി ഇവർ വെളിപ്പെടുത്തിയതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

Related News- നടി അശ്വതി ബാബുവിന്റെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു; ലഹരി സൂക്ഷിച്ചത് ഡോക്റുടെ നിർദേശപ്രകാരമെന്ന് വിശദീകരണം

അശ്വതിയെ സഹായിക്കുന്നതിനായി നിരവധിപ്പേർ മുന്നോട്ടു വന്നെങ്കിലും ദുരുപയോഗം ചെയ്യുന്നതു ലക്ഷ്യമിട്ടാണു പലരും വരുന്നതെന്നു മനസിലാക്കി ആ ബന്ധങ്ങളിൽ നിന്നു പിൻമാറുകയായിരുന്നു. അശ്വതിയെ വിവാഹം കഴിച്ച നൗഫലിനെ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് അശ്വതിക്കൊപ്പം ഇക്കഴിഞ്ഞ ജൂലൈയിൽ കൊച്ചിയിൽ പിടികൂടിയതും വാർത്തയായിരുന്നു.
Published by:Rajesh V
First published: