നടിമാർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യുമ്പോൾ അശ്ലീല കമന്റുകൾ വരുന്ന സംഭവങ്ങൾ കൂടി വരുന്നു. ഏറ്റവും ഒടുവിൽ മിനിസ്ക്രീനിൽ പ്രശസ്തയായ നടി ആതിര മാധവിനെതിരെയാണ് അശ്ലീല കമന്റ് വന്നത്. എന്നാൽ അശ്ലീല കമന്റിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.
മലയാളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ ആതിര മാധവും അമൃത നായരും ചേർന്നുള്ള ഒരു ഡാൻസ് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുടുക്ക് പാട്ടിന് ചുവടുവെക്കുന്ന വീഡിയോയാരിുന്നു ഇത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ അധിക സമയം വേണ്ടി വന്നില്ല. തോർത്തും മുണ്ടുമൊക്കെ ഉടുത്ത് പഴയൊരു മേക്കോവറിലാണ് ഇരുവരും പാട്ടിന് ചുവടു വെച്ചത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്ന കുടുക്ക് എന്ന സിനിമയിലെ ആരാന്റെ കണ്ടത്തില്‍ എന്ന പാട്ടിന് ചുവട് വെച്ചാണ് ആതിരയും അമൃതയും രംഗത്ത് എത്തിയത്. മനോഹരമായ ഡാന്‍സ് അതിവേഗം വൈറലായി.
എന്നാൽ പതിവു പോലെ അശ്ലീല കമന്റുകൾ വരാൻ തുടങ്ങി. ‘ആ തോര്‍ത്ത് അഴിച്ചിട്ട് കളിച്ചാല്‍ പൊളിക്കും’ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഈ കമന്റിന് ചുട്ട മറുപടിയുമായി രംഗത്തെത്തുകയായിരുന്നു ആതിര മാധവ്. 'അയ്യോ സഹോദര, തോര്‍ത്ത് മാറ്റി കാണിക്കാന്‍ അമ്മയോട് പറഞ്ഞാല്‍ മതി. നിങ്ങളുടെ വീട്ടിലെ ആള്ക്കാര് കളിക്കുന്ന കളി അല്ല ഇത്'- എന്നായിരുന്നു ആതിരയുടെ കമന്റ്. കമന്റിൽ മാത്രം ഒതുക്കിയില്ല പ്രത്യാക്രമണം. ടിപ്പിക്കല്‍ ഞരമ്ബ്, പിറ്റി എന്നീ ഹാഷ് ടാഗുകള്‍ കൂടി ചേർത്തതോടെ നടിയുടെ ഈ കമന്റും വൈറലായി. ഈ കമന്റിന് നിറഞ്ഞ കൈയടിയുമായി ആരാധകർ രംഗത്തെത്തി കഴിഞ്ഞു.
മിനി സ്ക്രീനിൽ ഉയർന്ന റേറ്റിങ്ങുള്ള പരമ്പരയായ കുടുംബവിളക്കിലെ പ്രധാന കഥാപാത്രത്തെയാണ് ആതിര മാധവ് അവതരിപ്പിക്കുന്നത്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ കൈയടി നേടുന്നത്. മിനി സ്ക്രീനിൽ പുതുമുഖ താരം അല്ല, അവതാരക ആയും, അഭിനേത്രി ആയും പ്രേക്ഷകർക്ക് പരിചിത കൂടിയാണ് ആതിര. ആതിരയ്ക്കൊപ്പം ഡാൻസ് കളിച്ച അമൃത നായരും ഇതേ പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമൃത നായർ. ഡോക്ടർ അനന്യ എന്ന കഥാപാത്രമായിട്ടാണ് ആതിര പരമ്പരയിൽ നിറയുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.