• HOME
  • »
  • NEWS
  • »
  • buzz
  • »
  • പതിവു തെറ്റിച്ചില്ല; ആറ്റുകാൽ പൊങ്കാലയ്ക്ക് ചിപ്പിയെത്തി; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരങ്ങൾ

പതിവു തെറ്റിച്ചില്ല; ആറ്റുകാൽ പൊങ്കാലയ്ക്ക് ചിപ്പിയെത്തി; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് താരങ്ങൾ

കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.

  • Share this:

    ആറ്റുകാൽ പൊങ്കാലയിൽ ഭക്തിമയത്തിലാണ് തിരുവനന്തപുരം നഗരം. പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഇതിനോടകം തന്നെ എത്തിയത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വർഷത്തേയും പോലെ ഇത്തവണയും ചിപ്പിയെത്തി.

    ചിപ്പിയെ കൂടാതെ നടി സ്വാസിക ഉൾപ്പെടെയുള്ള താരങ്ങൾ തലസ്ഥാന നഗരിയിൽ പൊങ്കാലയിടാൻ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.

    Also Read-കോവിഡ് ഭീതിയില്ലാതെ ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി അനന്തപുരി

    ‘ഞാൻ ജനിച്ചുവളർന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ടാകും ആറ്റുകാൽ അമ്മയോട് ഇത്രയും സ്നേഹം. തിരുവന്തപുരത്തുകാർക്ക് എല്ലാവർക്കും ഈ സ്നേഹമുണ്ട്. ഇവിടുത്തുകാർക്ക് ഇതൊരു ആഘോഷമാണ്, ഉത്സവമാണ്. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്’ ചിപ്പി പ്രതികരിച്ചു.

    ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാൻ നടി സ്വാസിക സകുടുംബമാണ് എത്തിച്ചേർന്നത്. ആദ്യമായാണ് ആറ്റുകാലിൽ പൊങ്കാലയിടാൻ എത്തുന്നത്. സാധാരണ വെയിലത്ത് ഇറങ്ങുമ്പോൾ പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാറുണ്ട്. പക്ഷേ ഇവിടെ അതൊന്നും കുഴപ്പമാകുന്നില്ലെന്ന് താരം പ്രതികരിച്ചു.

    Also read-കത്തുന്ന പകൽ; ആറ്റുകാല്‍ പൊങ്കാലയിടുന്ന ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    കോവിഡിനെ തുടർന്നുള്ള രണ്ട് വർഷത്തിന് ശേഷമാണ് ആറ്റുകാൽ പൊങ്കാല ഇത്ര വിപുലമായി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യം.കനത്തചൂടും തിരക്കും ആശങ്കയ്ക്കിടയാക്കുന്നുണ്ടെങ്കിലും പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ‌, ആരോ​​ഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നഗരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

    Published by:Jayesh Krishnan
    First published: