നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Gayathri Suresh | 'ട്രോളുകള്‍ നിരോധിക്കണം; പിണറായി വിജയന്‍ സാര്‍ വിചാരിച്ചാ നടക്കും'; ഗായത്രി സുരേഷ്

  Gayathri Suresh | 'ട്രോളുകള്‍ നിരോധിക്കണം; പിണറായി വിജയന്‍ സാര്‍ വിചാരിച്ചാ നടക്കും'; ഗായത്രി സുരേഷ്

  ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നും കേരളത്തെ നശിപ്പിക്കാന്‍ വരെ കരുത്ത് ഇവര്‍ക്കുണ്ടെന്നും എല്ലാവരും ഒപ്പം നിക്കണമെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.

  • Share this:
   സമൂഹമാധ്യമങ്ങളില്‍(Social Media) നിന്ന് ട്രോളുകള്‍(Trolls) നിരോധിക്കണമെന്നും കമന്റ് ഇടാനുള്ള അവസരങ്ങളും ഇല്ലാതാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan) ഇടപെടണമെന്നാവശ്യവുമായി നടി ഗായത്രി സുരേഷ്(Gayathri Suresh). ഇന്‍സ്റ്റാഗ്രാം(Instagram) ലൈവിലെത്തിയാണ് താരം അഭ്യര്‍ത്ഥന നടത്തിയത്. ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നും കേരളത്തെ നശിപ്പിക്കാന്‍ വരെ കരുത്ത് ഇവര്‍ക്കുണ്ടെന്നും എല്ലാവരും ഒപ്പം നിക്കണമെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.

   സമൂഹമാധ്യമങ്ങളില്‍ താന്‍ നേരിടുന്ന ആക്ഷേപങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ വീഡിയോ. എന്നാല്‍ ലൈവ് വീഡിയോ വൈറലായതോടെ വീണ്ടും ട്രോളുകളില്‍ നിറഞ്ഞിരിക്കുകയാണ് താരം.

   'സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. ലഹരിമരുന്നില്‍ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോള്‍ ട്രോളുകളില്‍ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. ട്രോള്‍ വരും .പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകള്‍ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം. സാറ് വിചാരിച്ചാല്‍ നടക്കും. എല്ലായിടത്തെയും കമന്റ് സെഷന്‍ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാര്‍. അത്രമാത്രം എന്നെ അടിച്ചമര്‍ത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്‌നമില്ല. ഞാന്‍ പറയാന്‍ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാന്‍ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവര്‍ക്ക്. ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ..' ഗായത്രി പറയുന്നു.


   Also Read-എന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് ഇടിച്ചുപൊളിച്ച് വീട്ടുകാരെ അസഭ്യം പറഞ്ഞു; വിശദീകരണവുമായി നടി ഗായത്രി സുരേഷ്

   ട്രെയിനില്‍ കയറുന്നതിനിടെ അപകടം; യാത്രക്കാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി RPF ഉദ്യോഗസ്ഥ; വൈറലായി വീഡിയോ

   ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ അപകടത്തില്‍ പെട്ട യാത്രക്കാരിയെ രക്ഷപ്പെടുത്തി RPF ഉദ്യോഗസ്ഥ (RPF Officer). മൂംബൈ (Mumbai) ബൈക്കുള റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

   സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍ കുടുങ്ങിയ യാത്രക്കാരി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അതിവേഗം ഓടിയെത്തിയ സ്വപ്‌ന ഗോല്‍ക്കര്‍ എന്ന ആര്‍.പി.എഫ് ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. അപകടത്തില്‍ പെട്ട യുവതിയെ ഇവര്‍ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്ക് പറ്റാതിരുന്ന യാത്രക്കാരി എഴുന്നേറ്റ് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

   ഇന്ത്യന്‍ റെയില്‍വേയുടേയും റെയില്‍വേ മന്ത്രാലയത്തിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സ്വപ്‌നെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വപ്‌ന ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
   Published by:Jayesh Krishnan
   First published:
   )}