• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പുക ആരംഭിച്ചതു മുതല്‍ ചുമ തുടങ്ങി; ശ്വാസംമുട്ടായി; തല പൊളിയുന്ന വേദന'; പത്ത് ദിവസത്തെ ദുരിതം പറഞ്ഞ് നടി ഗ്രേസ് ആന്റണി

'പുക ആരംഭിച്ചതു മുതല്‍ ചുമ തുടങ്ങി; ശ്വാസംമുട്ടായി; തല പൊളിയുന്ന വേദന'; പത്ത് ദിവസത്തെ ദുരിതം പറഞ്ഞ് നടി ഗ്രേസ് ആന്റണി

താരത്തിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

  • Share this:

    ബ്രഹ്മപുരം (Brahmapuram) പുകയാൻ തുടങ്ങിയിട്ട് ദിവസം പത്തായി. തീപിടുത്തത്തെ തുടര്‍ന്ന് ഇത്രയും ദിവസം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ് നടി ഗ്രേസ് ആന്റണി. പുക ആരംഭിച്ച ആദ്യ ദിവസം മുതല്‍ തനിക്കു വീട്ടുലുള്ളവര്‍ക്കും ചുമ തുടങ്ങി എന്നാണ് നടി പറയുന്നത്. അത് ശ്വാസംമുട്ടലായെന്നും കണ്ണു നീറി വെള്ളം വന്നു തുടങ്ങിയെന്നുമാണ് താരം കുറിക്കുന്നത്. ഇപ്പോള്‍ തലപൊളിയുന്ന വേദനയാണെന്നും താരം പറയുന്നത്. ഗ്രേസ് ആന്റണിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

    ഗ്രേസ് ആന്റണിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിൻറെ പൂര്‍ണ രൂപം

    കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍. ഒന്ന് ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മളെ ഈ നിലയില്‍ ആരാണ് എത്തിച്ചത്. നമ്മളൊക്കെത്തന്നെ അല്ലെ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലത് ഞാന്‍ എന്റെ അവസ്ഥ പറയാം. പുക ആരംഭിച്ച അന്നുമുതല്‍ എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി. കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട പത്ത് ദിവസമായി അനുഭവിക്കുന്നതാണ്. അപ്പോള്‍ തീയണയ്ക്കാന്‍ പാടുപെടുന്ന അഗ്നിശമന സേനയുടേയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടേയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിച്ച് അത് പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതല്ലേ. ലോകത്ത് എന്ത് പ്രശ്‌നം ഉണ്ടായാലും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്ന് പറഞ്ഞ് പ്രതികരിക്കുന്ന നമുക്ക് എന്താ ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ? അതോ പുകയടിച്ച് ബോധംകെട്ട് ഇരിക്കുകയാണോ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യനു വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ല എന്നുള്ള ഉറപ്പാണ്. ഇപ്പോള്‍ അതും പോയിക്കിട്ടി.

    Published by:Sarika KP
    First published: