തകർന്നുകിടക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ കുടിയൻമാർ മാത്രമെയുള്ളുവെന്ന രസകരമായ ടിക് ടോക്കുമായി നടി ജെന്നിഫർ ആന്റണി. 'കുടിയൻമാർ വീണുകിടക്കുമ്പോൾ പൊക്കിയെടുക്കാൻ ആരുമുണ്ടാകില്ല. എന്നാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണുകിടക്കുമ്പോൾ അതിനെയൊന്ന് പൊക്കിയെടുക്കാൻ കുടിയൻമാർ മാത്രമെയുള്ളു'- ടിക് ടോക് വീഡിയോയിൽ ജെന്നിഫർ ആന്റണി പറയുന്നു.
കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന മദ്യവിൽപന ശാലകൾ തുറക്കാൻ രണ്ടാഴ്ച മുമ്പാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതേത്തുടർന്ന് കർശന വ്യവസ്ഥകളോടെയാണ് ചില സംസ്ഥാനങ്ങൾ മദ്യവിൽപനശാലകൾ തുറന്നത്. മിക്കയിടത്തും മദ്യം വാങ്ങാൻ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. മദ്യവിൽപനയിലൂടെ സംസ്ഥാനങ്ങൾക്ക് കോടികളാണ് വരുമാനം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.