നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Kaniha and Ramu | കനിഹ ചിരിച്ചു; കണ്ണു നിറഞ്ഞ് രാമു; ശുചീകരണ തൊഴിലാളി 'ട്രൂ സെലിബ്രിറ്റി'; ഒപ്പം സെൽഫിയെടുത്ത് പ്രിയനടി

  Kaniha and Ramu | കനിഹ ചിരിച്ചു; കണ്ണു നിറഞ്ഞ് രാമു; ശുചീകരണ തൊഴിലാളി 'ട്രൂ സെലിബ്രിറ്റി'; ഒപ്പം സെൽഫിയെടുത്ത് പ്രിയനടി

  നിരവധി പേരാണ് നടി കനിഹയുടെ ലളിതമായ മനുഷ്യത്വപരമായ ഈ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

  കനിഹ , രാമു

  കനിഹ , രാമു

  • News18
  • Last Updated :
  • Share this:
   മലയാളികൾക്ക് ഒത്തിരി പ്രിയപ്പെട്ട നായികയാണ് കനിഹ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വ്യത്യസ്ത
   വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട നടി ഇപ്പോൾ എത്തിയിരിക്കുന്നത് ഒരു സെൽഫിയുമായിട്ടാണ്.

   കോർപറേഷൻ ശുചീകരണത്തൊഴിലാളിയായ രാമുവിനൊപ്പം എടുത്ത സെൽഫിയാണ് പുതിയതായി കനിഹ തന്റെ
   ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

   You may also like:Bihar Election Result 2020 | ബിഹാറിൽ CPM മത്സരിച്ചത് നാല് സീറ്റിൽ; മൂന്ന് സീറ്റിൽ ലീഡുമായി മുന്നേറ്റം [NEWS]ഇതുവരെ കണ്ടിട്ടില്ലാത്ത കാമുകിയെ തേടി അർദ്ധരാത്രിയിൽ കാമുകൻ പയ്യന്നൂരിൽ; ഗൂഗിൾ മാപ്പ് ചതിച്ചതോടെ പൊലീസ് പിടിയിലായി [NEWS] പ്രസിഡന്റ് 'പവർ' ഒക്കെ പോയപ്പാ; മാഡം തുസാദ് മെഴുകു മ്യൂസിയത്തിൽ ഗോൾഫ് കളിക്കാരനായി ഡോണാൾഡ് ട്രംപ് [NEWS]

   കനിഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്,

   'ഇതൊരു ഫാൻസി ചിത്രമല്ല |
   ഏകദേശം രണ്ടു വർഷമായി എന്റെ സമീപസ്ഥലത്ത് കോർപറേഷൻ ശുചീകരണജോലി ചെയ്യുന്ന രാമുവിനെ കാണൂ. ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ രാമുവിനെ കാണുകയും ഞാൻ അദ്ദേഹത്തെ നോക്കി ചിരിക്കുകയും ഗുഡ് മോണിംഗ് പറയുകയും ചെയ്തു. എന്നാൽ അപ്പോൾ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു,

   ജീവിതത്തിൽ ഇതുവരെ ആരും തന്നെ അഭിവാദ്യം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'അമ്മാ, ഞാൻ സേവിക്കുന്ന ആളുകളിൽ നിന്ന് പണമോ മറ്റ് ഭൗതികമായ കാര്യങ്ങളോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, കുറച്ച് മനുഷ്യത്വവും ഊഷ്മളതയുമാണ് ആഗ്രഹിക്കുന്നത്. അത് വളരെ അപൂർവമായേ ലഭിക്കാറുള്ളൂ"

   ചില സമയത്ത് ഒരാളുടെ ദിവസം എന്തെങ്കിലും പ്രത്യേകത നിറഞ്ഞതാക്കാൻ ഒരു പുഞ്ചിരിക്കോ അഭിവാദ്യം ചെയ്യലിനോ അഭിനന്ദനത്തിനോ കഴിയും.

   PS: ഈ ചിത്രത്തെ വിധിക്കാൻ തയ്യാറെടുക്കുന്നതിന് മുമ്പ് ഒരു കാര്യം ഞങ്ങൾ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. ഈ പടം എടുക്കുന്നതിനു വേണ്ടി തൽക്കാലത്തേക്ക് മാറ്റിയതാണ്.

   ഈ പടമെടുക്കുന്നതിന് ഞാനാണ് മുൻകൈ എടുത്തത്. എന്റെ കണ്ണിൽ ഇദ്ദേഹമാണ് ശരിയായ സെലിബ്രിറ്റി


   View this post on Instagram

   Not a fancy pic! Meet Mr Ramu , the corporation cleaner whose been serving my neighborhood for almost 2 years.. This morning when I was out on ma morning walk I just smiled and greeted him a genuine good morning and that got him in tears.He said noone has ever wished him in his life..He said," Amma I don't expect money or any materialistic things but just some humanity and warmth from the people I serve , which I seldom get. " Sometimes all it takes to make someone's day is something as simple as a genuine smile , a wish or a compliment. Ps: before all you start judging this pic,we were wearing masks and removed it for this picture moment! I initiated this pic .In my eyes he's a true celebrity .🥰 #picoftheday #kaniha #smallthingsmatter


   A post shared by Kaniha (@kaniha_official) on


   നിരവധി പേരാണ് നടി കനിഹയുടെ ലളിതമായ മനുഷ്യത്വപരമായ ഈ ഇടപെടലിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
   Published by:Joys Joy
   First published:
   )}