HOME » NEWS » Buzz » ACTRESS LAKSHMI PRIYA SHARES HER EXPERIENCE WITH THE COVID VACCINE

'ഉറുമ്പ് കടിച്ച വേദന മാത്രം'; വാക്സിനെടുത്ത അനുഭവം പങ്കുവെച്ച് നടി ലക്ഷ്മി പ്രിയ

പൈസ നല്‍കിയാണ് വാക്‌സിന്‍ എടുത്തതെന്നും കാശു കൊടുത്ത് എടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭിക്കുമെന്നും ലക്ഷ്മി പ്രിയ

News18 Malayalam | news18-malayalam
Updated: June 12, 2021, 5:07 PM IST
'ഉറുമ്പ് കടിച്ച വേദന മാത്രം'; വാക്സിനെടുത്ത അനുഭവം പങ്കുവെച്ച് നടി ലക്ഷ്മി പ്രിയ
Lekshmi-priya_Vaccine
  • Share this:
കൊച്ചി: സെലിബ്രിറ്റികൾ കോവിഡ് വാക്സിനെടുക്കുന്നത് വലിയ വാർത്തയാകാറുണ്ട്. വെള്ളിത്തിരയിൽ ധൈര്യശാലികളായി പ്രത്യക്ഷപ്പെടുന്ന പലരും വാക്സിൻ കുത്തിവെയ്ക്കാൻ മടി കാണിക്കാറുണ്ട്. എന്നാൽ വാക്സിൻ എടുത്ത അനുഭവം പങ്കുവെക്കുകയാണ് നടി ലക്ഷ്മി പ്രിയ. കോവിഷീല്‍ഡ് ആണ് സ്വീകരിച്ചതെന്നും ഒരു ഉറുമ്ബ് കടിച്ച വേദനയേ ഉണ്ടായുള്ളൂവെന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പൈസ നല്‍കിയാണ് വാക്‌സിന്‍ എടുത്തതെന്നും കാശു കൊടുത്ത് എടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ ലഭിക്കുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

അങ്ങനെ വാക്‌സിന്‍ എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു. കുറച്ചു ദിവസം കൂടി കാത്തിരുന്നാല്‍ ഫ്രീയായി കിട്ടും എന്നറിയാം. നമ്മള്‍ കാശു കൊടുത്തെടുത്താല്‍ ആ സ്ഥാനത്ത് അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്ക് വേഗത്തില്‍ വാക്സിന്‍ ലഭിക്കുമല്ലോ. കൊവിഷീല്‍ഡ് ആണ്. ഒരു ഉറുമ്ബ് കടിച്ച വേദനയേ ഉണ്ടായുള്ളൂ.

എന്നാല്‍ വെളുപ്പിന് നാല് മണി മുതല്‍ എനിക്ക് ചെറിയ പനിയുണ്ട്. ഇന്‍ജെക്ഷന്‍ എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ല. അപ്പൊ തീര്‍ച്ചയായും നിങ്ങളുടെ ടേണ്‍ വരുമ്ബോള്‍ വാക്സിനേഷന് വിധേയമാവുമല്ലോ? വേഗത്തില്‍ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിയ്ക്കാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ.

Also Read- ആദ്യ ഭാര്യയെ ഉപേക്ഷിക്കാൻ കാരണം ശിൽപ ഷെട്ടിയോ; ഇനിയും മിണ്ടാതിരിക്കാനാകില്ലെന്ന് രാജ് കുന്ദ്ര



കോവിഡ് വാക്സിൻ സ്വീകരിച്ച് ആക്ഷൻ ചിത്രം കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീലിന്‍റെ ചിത്രം നേരത്തെ വൈറലായിരുന്നു. നേഴ്സ് വാക്സിൻ സൂചി കുത്തിയിറക്കുന്നതും മുഖംപൊത്തിയിരിക്കുന്ന പ്രശാന്ത് ആണ് ചിത്രത്തിൽ. സിനിമയിൽ കട്ട മാസ്സ് ഇറക്കുന്ന സംവിധായകൻ പോലും ഇൻജെക്ഷൻ പേടിച്ച്‌ മുഖംപൊത്തിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. സംഗതി ഇൻജെക്ഷൻ കണ്ടപ്പോൾ മുഖംപൊത്തിയെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരെങ്കിൽ നിങ്ങളും കുടുംബവും എത്രയും വേഗം സ്ലോട്ട് ബുക്ക് ചെയ്ത് കോവിഡ് വാക്സിൻ സ്വീകരിക്കണം എന്ന് പ്രശാന്ത് നീൽ ഏവരോടുമായി തന്റെ ട്വീറ്റിലൂടെ സന്ദേശം നൽകുന്നു.

യഷ് നായകനായ കെ.ജി.എഫിന് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുടനീളം ആരാധകരുണ്ടായി. കേരളത്തിലും സ്ഥിതി മറിച്ചല്ല. സിനിമയിൽ നിന്നും സ്വീകരിച്ച രീതി അവലംബിച്ച് കേരളത്തിൽ  അക്രമ സംഭവങ്ങളുണ്ടായ ചരിത്രവുമുണ്ട്. യഷ് അവതരിപ്പിച്ച റോക്കി ഭായിയും സഞ്ജയ് ദത്തിന്റ അധീരയും തമ്മിലെ ഏറ്റുമുട്ടലാവും രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാവും ചിത്രം പുറത്തിറങ്ങുക.
Published by: Anuraj GR
First published: June 12, 2021, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories