HOME » NEWS » Buzz » ACTRESS SADHIKA VENUGOPAL AGAINST THE PERSON WHO SENT OBSCENE MESSAGE IN FACEBOOK

'അയാള്‍ ഭാര്യയില്‍ തൃപ്തനല്ലെന്നു തോന്നുന്നു'; അശ്ലീല സന്ദേശം അയച്ച വ്യക്തിക്കെതിരെ നടി സാധിക വേണുഗോപാല്‍

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയ കിഷോര്‍ വർമ്മ എന്ന പേരിലാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്

News18 Malayalam
Updated: November 10, 2020, 7:26 PM IST
'അയാള്‍ ഭാര്യയില്‍ തൃപ്തനല്ലെന്നു തോന്നുന്നു'; അശ്ലീല സന്ദേശം അയച്ച വ്യക്തിക്കെതിരെ നടി സാധിക വേണുഗോപാല്‍
Sadhika Venugopal
  • Share this:
ഫേസ്ബുക്കിൽ അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സാധിക വേണുഗോപാൽ. കിഷോർ വർമ്മ എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് സന്ദേശം വന്നത്. ഇയാള്‍ അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടും വിവരങ്ങളും സഹിതമാണ് താരം ഫേസ്ബുക്കിൽ രൂക്ഷമായി പ്രതികരിച്ചത്.

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയ കിഷോര്‍ വർമ്മ എന്ന പേരുള്ളയാളാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. 'അയാള്‍ ഭാര്യയില്‍ തൃപ്തനല്ല എന്നാണ് തോന്നുന്നത്, കാശ് അയാള്‍ക്കൊരു പ്രശ്‌നമല്ല. നിങ്ങള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഒന്നിക്കാം' എന്ന ക്യാപ്ഷനോടെയാണ് സാധിക സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്.


If anyone intrested u can join him, he is not satisfied with his wife i guess... ✌️✌️✌️ cash is not a problem for him so intrested can join 👍💪

https://www.facebook.com/kishorvermadxb

Posted by Sadhika Venugopal on Sunday, November 8, 2020


നിരവധി സിനിമ, സീരിയൽ, ഷോർട്ട് ഫിലീമുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സാധിക വേണുഗോപാൽ. മുമ്പും സമാന വിഷയങ്ങളിൽ നടി സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.
Published by: user_49
First published: November 10, 2020, 7:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories