• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു; ഫോൺ വെക്കുന്നതിന് മുമ്പ് ആ ചോദ്യമെത്തി; സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍

തമിഴ്നാട്ടിൽ നിന്നും വന്ന സിനിമ ഓഫറും ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മോശം അനുഭവവുമാണ് സജിത മഠത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

news18
Updated: April 22, 2019, 8:59 PM IST
സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു; ഫോൺ വെക്കുന്നതിന് മുമ്പ് ആ ചോദ്യമെത്തി; സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍
നടി സജിത മഠത്തിൽ
news18
Updated: April 22, 2019, 8:59 PM IST
കൊച്ചി: സിനിമാ രംഗത്ത് നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സജിത മഠത്തിൽ രംഗത്ത്. തമിഴ്നാട്ടിൽ നിന്നും വന്ന സിനിമ ഓഫറും ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മോശം അനുഭവവുമാണ് സജിത മഠത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സജിത മഠത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.

ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകൾക്കും കോംബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സജിതക്ക് വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ഈ നമ്പറില്‍ വിളിച്ച് നോക്കിയ പലരും നമ്പര്‍ സ്വിച്ച് ഓഫ് ആണെന്നാണ് പോസ്റ്റിനടിയില്‍ പറയുന്നത്. ഇത്തരക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിനും സിനിമാ രംഗത്തെ ചൂഷണങ്ങൾ തുറന്നുകാട്ടുന്നതിനും ഈ നടപടി സഹായിക്കുമെന്നും ഒട്ടേറെ പേർ കമന്റ് ചെയ്യുന്നുണ്ട്.

First published: April 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...