• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ലഹരിക്കടിമകളായ ആൺമക്കൾക്ക് വേണ്ടി എന്നെ ചൂഷണം ചെയ്തതിന് നന്ദി': വൈറലായി നടി സംഗീത അമ്മയ്‌ക്കെഴുതിയ കുറിപ്പ്

ഒരു ജോലിക്കും പോകാതെ മദ്യത്തിനും മയക്കുമരുന്നിന് അടിമകളായ ആൺമക്കളുടെ സുഖസൗകര്യങ്ങൾക്കായി എന്നെ ചൂഷണം ചെയ്തതിന് നന്ദി.

news18
Updated: April 14, 2019, 1:56 PM IST
'ലഹരിക്കടിമകളായ ആൺമക്കൾക്ക് വേണ്ടി എന്നെ ചൂഷണം ചെയ്തതിന് നന്ദി': വൈറലായി നടി സംഗീത  അമ്മയ്‌ക്കെഴുതിയ കുറിപ്പ്
sangeetha
news18
Updated: April 14, 2019, 1:56 PM IST
കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് മുൻകാല തെന്നിന്ത്യൻ താരം സംഗീത. തമിഴിൽ സജീവമായിരുന്ന ഇവർ സമ്മർ ഇൻ ബെത്ലഹേം അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതയാണ്.

Also Read-കാലം പറന്നു നീങ്ങിയാലും ചില ഓർമകൾ മനസിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കും: മകളെ ഓർത്ത് വികാരാധീനയായി ചിത്ര

സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച ശേഷം തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് സംഗീതയുടെ അമ്മ നൽകിയ ഒരു പരാതിയാണ് ഇവരെ വീണ്ടും വാർത്തകളിൽ നിറച്ചത്. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ സംഗീത ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വിശദീകരണ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു അമ്മ എങ്ങനെയാകരുത് എന്നത് എന്നെ പഠിപ്പിച്ചതിന് നന്ദി എന്ന് പറയുന്ന കുറിപ്പില്‍ താൻ കടന്നു പോകേണ്ടി വന്ന തിക്താനുഭവങ്ങളുടെ വിശദമായ വിവരം തന്നെയാണ് സംഗീത പങ്കുവച്ചിരിക്കുന്നത്

സംഗീതയുടെ കുറിപ്പ് ഇങ്ങനെ

പ്രിയപ്പെട്ട അമ്മേ..

എന്നെ ഈ ലോകത്തിലേക്ക് കൊണ്ടു വന്നതിന് നന്ദി.. സ്കൂളിൽ നിന്ന് വലിച്ചിറക്കി  13-ാം വയസിൽ തന്നെ എന്ന ജോലി ചെയ്യാൻ വിട്ടതിന് നന്ദി.ബ്ലാങ്ക് ചെക്കുകളിൽ ഒപ്പ് വപ്പിച്ചതിന് നന്ദി. ജീവിത കാലം മുഴുവൻ ഒരു ജോലിക്കും പോകാതെ മദ്യത്തിനും മയക്കുമരുന്നിന് അടിമകളായ ആൺമക്കളുടെ സുഖസൗകര്യങ്ങൾക്കായി എന്നെ ചൂഷണം ചെയ്തതിന് നന്ദി. നിങ്ങളുടെ തീരുമാനങ്ങളോട് യോജിക്കാത്തതിനാൽ വീടിന്റെ ഒരു കോണിലേക്ക് എന്നെ ഒതുക്കിയതിന് നന്ദി. എന്റെ വഴി ഞാൻ കണ്ടെത്തുന്നതിന് മുൻപ് തന്നെ എന്നെ വിവാഹം കഴിപ്പിച്ച് അയക്കാതിരുന്നതിന് നന്ദി.

എന്റെ ഭർത്താവിനെ നിരന്തരം ശല്യം ചെയ്ത് എന്റെ കുടുംബ സമാധാനം നശിപ്പിച്ചതിന് നന്ദി. ഒരു അമ്മ എങ്ങനെയാകരുത് എന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി. ഒടുവിലായി എല്ലാ വ്യാജ ആരോപണങ്ങൾക്കും ഇപ്പോൾ ഉയർത്തിയിരിക്കുന്ന കുറ്റാരോപണങ്ങൾക്കും നന്ദി. കാരണം അറിഞ്ഞോ അറിയാതെയോ ഒരു പൊട്ടി പെണ്‍കുട്ടിയിൽ നിന്നും ഒരു പോരാളിയിലേക്കും ഇപ്പോൾ പക്വതയുള്ള കരുത്തയായ ധൈര്യമുള്ള ഒരു സ്ത്രീയിലേക്കും എന്നെ വളർത്തിയത് നിങ്ങളാണ്. ആ ഒരു കാരണത്താൽ ഞാൻ നിങ്ങളെ എപ്പോഴും സ്നേഹിക്കും..
Loading...

ഒരു ദിവസം നിങ്ങളുടെ ഈഗോയിൽ നിന്ന് നിങ്ങൾ പുറത്തു വരും അന്ന് നിങ്ങൾ എന്നെ ഓർത്ത് അഭിമാനിക്കും..

 



 

തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പിൽ അഭിനോതാവ് ആകുക അത്ര എളുപ്പമുള്ള ഒരു കാര്യമല്ല എന്നും സംഗീത കുറിച്ചിട്ടുണ്ട്. എതായാലുംഅമ്മയെ ഇറക്കിവിട്ട മകൾ എന്ന് പഴിചാരിയ സോഷ്യൽ മീഡിയ ഈ ഒരു കുറിപ്പോടെ സംഗീതയ്ക്ക് പിന്തുണ നൽകി എത്തിയിരിക്കുകയാണ്.
First published: April 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...