• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സിമ്പിൾ സ്റ്റെപ് ഒൺലി'; നിറവയറിൽ ഡാൻസുമായി വേദി കീഴടക്കി ഷംന കാസിം

'സിമ്പിൾ സ്റ്റെപ് ഒൺലി'; നിറവയറിൽ ഡാൻസുമായി വേദി കീഴടക്കി ഷംന കാസിം

'വിത്ത്‌ മൈ ബേബി' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റ​ഗ്രാമിൽ ഡാൻസ് വീഡിയോ നടി പങ്കുവെക്കുകയായിരുന്നു.

  • Share this:

    തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് ഷംന കാസിം. നൃത്തവേദിയിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ ഷംന മലയാളത്തിനെപ്പം ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതയായത്. ജെബിഎസ് ഗ്രൂപ് കംപനി സ്ഥാപകനും സിഇഒയുമായ ശാനിദ് ആസിഫ് അലിയാണ് ഭര്‍ത്താവ്. നിലവില്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികള്‍. ഈ അവസരത്തില്‍ നിറവയറില്‍ ഡാന്‍സ് കളിക്കുന്ന ശംനയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

    അനുപമ പരമേശ്വരൻ നായികയായി എത്തിയ റൗഡി ബോയ്സിലെ ബൃന്ദാവനം എന്ന ​ഗാനത്തിനാണ് ഷംന ചുവടുവെച്ചത്. ഹെവി ​ഗൗൺ ധരിച്ചാണ് ഷംന കാസിമിന്റെ നൃത്തം. ‘വിത്ത്‌ മൈ ബേബി’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റ​ഗ്രാമിൽ ഡാൻസ് വീഡിയോ നടി പങ്കുവെക്കുകയായിരുന്നു.

    ഡാൻസ് വീഡിയോ പങ്കുവച്ചതിനു പിന്നാലെ താരത്തെ അഭിനന്ദിച്ച് ആരാധകരും രം​ഗത്തെത്തി. ചിലർ കുഞ്ഞിനെ കുറിച്ചുള്ള ആകുലതകളും പങ്കുവച്ചിട്ടുണ്ട്. അഭിനയവും നൃത്തവും ഷംനയ്ക്ക് ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ പറ്റാത്ത ഘടകങ്ങളാണെന്നാണ് മറ്റുചിലർ പറയുന്നത്.

    Published by:Sarika KP
    First published: