കഴിഞ്ഞദിവസമായിരുന്നു സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസ് വിവാഹിതനായത്. വിവാഹ ചടങ്ങുകളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
യുവനടിമാരായ പ്രിയ വാര്യർ, സാനിയ ഇയ്യപ്പൻ, അനാർക്കലി മരക്കാർ, അവതാരകനായ ജീവ ജോസഫ് എന്നിവർ ഉൾപ്പെടെ നിരവധി യുവതാരങ്ങളാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്.
ജിക്സന്റെ തന്നെ ടീം അംഗങ്ങളായ ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ആണ് ചിത്രങ്ങളും വീഡിയോകളും പകർത്തിയിരിക്കുന്നത്.
വിവാഹ റിസപ്ഷനിടെ നടി സാനിയ ഇയ്യപ്പൻ, പ്രിയ വാര്യർ, അനാർക്കലി മരക്കാർ എന്നിവർ നടത്തിയ ഡാൻസിന്റെ വീഡിയോകൾ ഇതിനകം വൈറലായി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Priya varrier, Saniya Iyyappan, Wedding, Wedding ceremony