HOME » NEWS » Buzz » AD MOCKING SONIA AND RAHUL GANDHI GOES VIRAL CONGRESS WORKERS PROTEST IN MUMBAI AA

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ചുകൊണ്ടുള്ള പരസ്യം വൈറലായി; പ്രതിഷേധവുമായി കോൺഗ്രസ്

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് കമ്പനി യൂട്യൂബിൽ നിന്ന് പിൻവലിച്ചു.

News18 Malayalam | news18-malayalam
Updated: April 29, 2021, 3:16 PM IST
സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ചുകൊണ്ടുള്ള പരസ്യം വൈറലായി;  പ്രതിഷേധവുമായി കോൺഗ്രസ്
News18
  • Share this:
സ്റ്റോറിയ ഫുഡ്സ് എന്ന കമ്പനിയുടെ പുതിയ സോഷ്യൽ മീഡിയ പരസ്യത്തിനെതിരെ മുംബൈയിലെ കമ്പനിയുടെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പാർട്ടി പ്രവർത്തകർ ഏപ്രിൽ 27-ന് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയുംരാഹുൽ ഗാന്ധിയെയുംപരിഹസിക്കുന്ന ആ പരസ്യം പാർട്ടി പ്രവർത്തകരിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് കമ്പനി യൂട്യൂബിൽ നിന്ന് പിൻവലിച്ചു.

വൈറലായി മാറിയ പരസ്യത്തിൽ ഒരു ഓഫീസിലെ ഡെസ്കിൽ തന്റെ കസേരയിൽ ഇരിക്കുന്ന സ്ത്രീ വെള്ള വസ്ത്രവും ഒരു കറുത്ത കോട്ടും ധരിച്ചു കയറി വരുന്ന വ്യക്തിയോട് 'ഇത് കഴിഞ്ഞു' എന്ന് പറയുകയാണ്. ആ പാർട്ടി ഓഫീസിൽ കാണാവുന്ന പാർട്ടി ചിഹ്നം കോൺഗ്രസിന്റേതിന് സമാനമാണ്. പരസ്യത്തിലെ കഥാപാത്രങ്ങൾക്ക് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും വ്യക്തമായ സാദൃശ്യം തോന്നുന്നുണ്ട്.

Also Read ക്ലോസെറ്റിൽ പാർട്ടി ഡ്രിങ്ക് ഉണ്ടാക്കി സുഹൃത്തുക്കൾക്ക് നൽകുന്ന യുവതി; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചതെന്ത്?

പരസ്യത്തിലെഅഭിനേതാവ് "ഖതം" എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അത് രാഹുൽ ഗാന്ധി 2019-ൽ നടത്തിയ ഒരു പ്രസംഗത്തിൽ "ഖതം, ബൈ ബൈ, റ്റാറ്റാ, ഗുഡ് ബൈ, ഗയ" എന്ന് പറഞ്ഞതിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് ആരോപണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ നടപ്പിലാക്കിയ മെയ്ക്ക് ഇൻ പദ്ധതിയെക്കുറിച്ച് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഈ വാചകം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ ഭാവങ്ങൾ അനുകരിക്കുന്ന അഭിനേതാവ് അദ്ദേഹത്തിന്റെ ശൈലിയെ ഓർമിപ്പിക്കുന്ന വിധത്തിലാണ് സംസാരിക്കുന്നത്. തങ്ങളുടെ പുതിയ ഫ്രൂട്ട് ഷെയ്ക്കുകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്റ്റോറിയഫുഡ്സ് ഈ പരസ്യം പുറത്തിറക്കിയത്.

പരസ്യം വൈറലായിക്കഴിഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ സ്റ്റോറിയ ഫുഡ്‌സിന്റെ ഓഫീസിന് മുന്നിൽ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്രകടനം നടത്തുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചു. "സ്റ്റോറിയഫുഡ്സ് തങ്ങളുടെ പുതിയ പരസ്യത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരിഹസിക്കുന്നുഎന്ന് ആരോപിച്ചു കൊണ്ട് അവരുടെ മുംബൈ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി", വാർത്താ ഏജൻസിയായ എ എൻ ഐ ട്വീറ്റ് ചെയ്തു.

Also Read രണ്ട് മക്കളുളള ഭാര്യയെ കാമുകന് വിവാഹം ചെയ്തു നൽകി ഭർത്താവ്, സിനിമാക്കഥയെ വെല്ലുന്ന സംഭവം

പ്രതിഷേധത്തിന്റെ ഭാഗമായി സ്റ്റോറിയ ഫുഡ്‌സിന്റെ ഓഫീസ് പരിസരത്ത് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ഔദ്യോഗിക കുറിപ്പിലൂടെ സമ്മതിച്ചിട്ടുണ്ട്. "സ്റ്റോറിയ ഫുഡ്സ് അവരുടെ പുതിയ പരസ്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയുംമുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും അപകീർത്തിപരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുകയാണ്. അതിനെ അപലപിച്ചുകൊണ്ട്മുംബൈ കോൺഗ്രസ് പ്രസിഡന്റ് ഭായ് ജഗ്തപിൻറെ നിർദ്ദേശപ്രകാരം ജനറൽ സെക്രട്ടറി നിതിൻ സാവന്തും യൂത്ത് കോൺഗ്രസ് നേതാക്കളും ചേർന്ന് ഈസ്റ്റ് അന്ധേരിയിലെ സ്റ്റോറിയഫുഡ്‌സിന്റെ ഓഫീസ് അടിച്ചു തകർത്തു", കോൺഗ്രസ് ഘടകത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റോറിയ ഇതുവരെ ഔദ്യോഗികമായപ്രതികരണം നടത്തിയിട്ടില്ല.
Published by: Aneesh Anirudhan
First published: April 29, 2021, 3:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories