• HOME
  • »
  • NEWS
  • »
  • buzz
  • »
  • AD OF A 73 YEAR OLD SEEKING GROOM GOES VIRAL

വരനെ ആവശ്യമുണ്ട്; 73 കാരിയുടെ വിവാഹപ്പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ

റിട്ടയേർഡ് അധ്യാപികയാണ് പരസ്യം നൽകിയിരിക്കുന്നത്

റിട്ടയേർഡ് അധ്യാപികയാണ് പരസ്യം നൽകിയിരിക്കുന്നത്

റിട്ടയേർഡ് അധ്യാപികയാണ് പരസ്യം നൽകിയിരിക്കുന്നത്

  • Share this:
    വരനെ കണ്ടെത്താൻ 73കാരി പോസ്റ്റ് ചെയ്ത വിവാഹപ്പരസ്യം സോഷ്യൽ മീഡിയയിൽ വൈറൽ. റിട്ടയേർഡ് അധ്യാപികയാണ് പരസ്യം നൽകിയിരിക്കുന്നത്. വാർധക്യ നാളുകളിൽ തനിയെയുള്ള ജീവിതം മടുത്തിട്ടാണ് ഒരു പങ്കാളി വേണമെന്ന ചിന്തയിലേക്കെത്തിയത് എന്നും പരസ്യത്തിൽ പറയുന്നു.

    തന്റെ അച്ഛനമ്മമാർ ജീവിച്ചിരിപ്പില്ല. ആദ്യ വിവാഹത്തിൽ നിന്നും വിവാഹ മോചിതയായി. ഇപ്പോൾ ബസ് സ്റ്റാൻഡിൽ നിന്നും വീട്ടിൽ എത്തുന്നത് വരെ ഉള്ളിൽ പേടിയാണ്. തനിയയെയുള്ള ജീവിതമാണ്. അതുകൊണ്ടാണ് ഒരു തുണവേണമെന്നു ആഗ്രഹിക്കുന്നതെന്നും പരസ്യത്തിൽ പറയുന്നു.

    തന്റെ ആവശ്യങ്ങളും ഇവർ വിവരിക്കുന്നു. ആരോഗ്യവാനായ, മുതിർന്ന ഒരാൾ തന്നെയാവണം വരൻ. തന്റെ ബ്രാഹ്മണ സമുദായത്തിൽ നിന്ന് തന്നെവേണം ഭാവിവരൻ എന്നും ആഗ്രഹമുണ്ട്. എന്നാൽ സമുദായത്തിന്റെ പേര് പറഞ്ഞത് ചിലരെയെങ്കിലും ചൊടിപ്പിച്ചിട്ടുണ്ട്. ചിലപ്പോൾ ഇവർ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട് എന്നാണ് അവരുടെ പക്ഷം.

    കർണാടകയിലെ മൈസൂരിൽ നിന്നുമുള്ള പരസ്യമാണിത്. വൈറലായ പരസ്യം ചുവടെയുള്ള ചിത്രത്തിൽ കാണാം.



    പ്രായാധിക്യം വരുമ്പോൾ പങ്കാളികളെ തേടുന്നതും ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. അവിവാഹിതരും, മക്കൾ വിദേശത്തുള്ള മാതാവോ പിതാവോ ഒക്കെ ഇപ്പോൾ ഈ ഒരു ട്രെൻഡിലേക്ക് ചുവടുമാറ്റിയിരിക്കുകയാണ്. ചിലരെങ്കിലും പരിചയക്കാർക്കിടയിൽ ആളെ തേടുമ്പോൾ, മറ്റുചിലർ ഭാഗ്യം പരീക്ഷിക്കാൻ വൈവാഹിക പരസ്യത്തെ കൂട്ടുപിടിക്കുകയാണ്.

    എന്നാൽ ഇത്തരം സാഹചര്യം മുതലെടുത്ത് കബളിപ്പിക്കാനുള്ള ഉദ്ദേശത്തോടുകൂടി വരുന്നവരെ കരുതിയിരിക്കണം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

    നടൻ വിജിലേഷ് വിവാഹിതനായി; വധു ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സ്വാതി

    മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷ് വിവാഹിതനായി. ഫേസ്ബുക്കിലൂടെ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കോവിഡ് മാർഗനിർദേശം പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിജിലേഷിന്‍റെയും സ്വാതിയുടെയും വിവാഹം നടന്നത്. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

    Also read: നടൻ വിജിലേഷ് വിവാഹിതനായി; വധു ഫേസ്ബുക്കിലൂടെ കണ്ടെത്തിയ സ്വാതി

    മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ നടനാണ് വിജിലേഷ്. ഈ ചിത്രത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയേറ്ററിൽ കൈയ്യടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ എന്ന ചിത്രത്തിലെ ജിതിന്‍ എന്ന കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.

    Summary: A 73-year-old retired teacher has put up a matrimony ad seeking a partner. She says she has been living alone in her home and needs a company
    Published by:user_57
    First published:
    )}