നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മൂന്നാം മാസത്തില്‍ ദത്തെടുക്കല്‍; തന്നെ സ്വീകരിച്ച മാതാപിതാക്കള്‍ മാലാഖമാരെന്ന് പെണ്‍കുട്ടി; വൈറലായി ഇന്‍സ്റ്റഗ്രാം റീല്‍സ്

  മൂന്നാം മാസത്തില്‍ ദത്തെടുക്കല്‍; തന്നെ സ്വീകരിച്ച മാതാപിതാക്കള്‍ മാലാഖമാരെന്ന് പെണ്‍കുട്ടി; വൈറലായി ഇന്‍സ്റ്റഗ്രാം റീല്‍സ്

  അടുത്തിടെയാണ് ശിഖ എന്നു പേരുള്ള ഒരു യുവതി തന്റെ സ്വന്തം ജീവിതാനുഭവം ഇൻസ്റ്റഗ്രാം റീലിലൂടെ പങ്കു വെച്ചത്.

  News18

  News18

  • Share this:
   ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ദത്തെടുക്കൽ എന്നു പറയുന്നത് വളരെ സങ്കീർണ്ണമായ ഒരു വൈകാരിക പ്രക്രിയയാണ്. കുട്ടികളില്ലാത്ത മാതാപിതാക്കളാണ് പൊതുവെ ദത്തെടുക്കലിന് മുതിരുന്നത്. എന്നാൽ ചില അവസരങ്ങളിൽ കുട്ടികളോടുള്ള സ്‌നേഹം കാരണവും ചിലർ തങ്ങൾക്ക് കുട്ടികൾ ഉണ്ടെങ്കിൽ പോലും ദത്തെടുക്കാൻ ശ്രമിക്കാറുണ്ട്.

   അടുത്തിടെയാണ് ശിഖ എന്നു പേരുള്ള ഒരു യുവതി തന്റെ സ്വന്തം ജീവിതാനുഭവം ഇൻസ്റ്റഗ്രാം റീലിലൂടെ പങ്കു വെച്ചത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന സംഘടനയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ശിഖ തന്റെ കഥ വിവരിച്ചത്. അതിൽ താൻ എങ്ങനെയാണ് ദത്തെടുക്കപ്പെട്ടതെന്നും തുടർന്ന് ഒരു സ്‌നേനിധിയായ കുടുംബത്തിന്റെ ഭാഗമായതെന്നും ശിഖ പറയുന്നു. ‘എനിക്ക് മൂന്നു മാസം പ്രായമുള്ളപ്പോൾ ഞാൻ ദത്തെടുക്കപ്പെട്ടു’ എന്ന തലക്കെട്ടോട് കൂടിയാണ് റീൽ പുറത്തു വിട്ടിരിക്കുന്നത്. ശിഖയെ ദത്തെടുക്കുന്ന സമയത്ത് അവർക്ക് ഒരു മകൻ കൂടി ഉണ്ടായിരുന്നു. എങ്കിലും ഒരു കുട്ടി കൂടി വേണം എന്ന അവരുടെ ആഗ്രഹമാണ് അവരെ ശിഖയിൽ എത്തിച്ചത്. അങ്ങനെ ഒരു വർഷത്തെ പരിശ്രമത്തിന് ഒടുവിലാണ് ശിഖയെ ദത്തെടുത്തത്.

   ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയിൽ ശിഖ തന്റെ മാതാപിതാക്കളെ പുണർന്നു നിൽക്കുന്നത് കാണാം. വീഡിയോയിൽ ശിഖയുടെ കുട്ടിക്കാലം മുതൽക്കുള്ള ദൃശ്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശിഖ പറയുന്നത് തനിക്ക് എട്ടു വയസ്സുള്ളപ്പോഴാണ് താൻ തന്റെ അച്ഛനമ്മമാർക്ക് ജനിച്ച മകളല്ല എന്നും, തന്നെ അവർ ദത്തെടുത്തതാണന്നും അറിയുന്നത്. പൊതുവേ ഇത്തരം സാഹചര്യങ്ങളിൽ ദത്തെടുക്കപ്പെട്ട കുട്ടികൾ ഉപദ്രവങ്ങൾ നേരിടേണ്ടി വരുന്ന സംഭവങ്ങളും കുറവല്ല. എന്നാൽ തന്റെ കാര്യം വ്യത്യസ്തമായിരുന്നു എന്നാണ് ശിഖ പറയുന്നത്. തന്റെ മാതാപിതാക്കൾ തനിക്ക് മാലാഖമാർ ആണെന്നാണ് ശിഖ വീഡിയോയിൽ പറയുന്നത്. ആ പ്രസ്താവനയിൽ നിന്നു തന്നെ അവർ അവളെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തതതിന് ശേഷം കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഏകദേശം 84,000ത്തിലധികം ആളുകളാണ് ശിഖയുടെ വീഡിയോ കണ്ടത്. ഒട്ടേറെപ്പേർ ശിഖയ്ക്കും മാതാപിതാക്കൾക്കും ആശംസകൾ അറിയിച്ചും മുന്നോട്ട് വന്നിട്ടുണ്ട്.

   ശിഖയുടെ ഇൻസ്റ്റഗ്രാം റീൽ കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.instagram.com/p/CTmexed/KwH

   സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സസ് അതോറിറ്റിയുടെ ഇപ്പോഴത്തെ സിഇഒ ആയ ദീപക് കുമാർ പറയുന്നത്, കുട്ടികളെ ദത്തെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്ന ആളുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നാണ്. പലരും ദത്തെടുക്കാൻ സന്നദ്ധത കാണിക്കുന്നത് വന്ധ്യത മൂലം മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ടും എത്താറുണ്ടെന്നാണ് ഇദ്ദേഹം പറയുന്നു. 1993ൽ നിലവിൽ വന്ന സ്ഥാപനം, ഇന്ത്യൻ കുട്ടികളെ ദത്തെടുക്കാൻ സഹായിക്കുന്ന മുൻനിര സംഘടനയാണ്. കൂടാതെ ഇവരെയാണ് സർക്കാർ രാജ്യത്തെ ദത്തെടുക്കൽ പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിനും, ദത്തെടുക്കൽ സുഗമമാക്കുന്നതിനും, അന്തർ-രാഷ്ട്ര ദത്തെടുക്കലുകൾ നിയന്ത്രിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}