'കുറ്റിച്ചൂലുകൾക്കും വാക്വം ക്ലീനറുകൾക്കുമൊക്കെ കേരളത്തിലും സീറ്റ് കൊടുക്കാൻ പോവുകയാണ് ബിജെപി': ജയശങ്കർ

'ബിജെപിക്കുവേണ്ടി പ്രവ‍ർത്തിച്ചാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത കാലത്ത് പ്രവർത്തിച്ചവരെ മറക്കരുത്'

news18
Updated: July 9, 2019, 12:01 PM IST
'കുറ്റിച്ചൂലുകൾക്കും വാക്വം ക്ലീനറുകൾക്കുമൊക്കെ കേരളത്തിലും  സീറ്റ് കൊടുക്കാൻ പോവുകയാണ് ബിജെപി': ജയശങ്കർ
jayasankar
  • News18
  • Last Updated: July 9, 2019, 12:01 PM IST
  • Share this:
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് കട്ടുകഴുവേറി പുറത്താകുന്നവർക്ക് കസേരയിട്ടുകൊടുക്കുന്ന പാർട്ടിയായി ബിജെപി മാറിയെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. കുറ്റിച്ചൂലുകൾക്കും വാക്വം ക്ലീനറുകൾക്കുമൊക്കെ കേരളത്തിലും ബിജെപി സീറ്റ് കൊടുക്കാൻ പോവുകയാണ്. പാ‍ർട്ടിയെ സ്നേഹിക്കുന്ന സാധാരണ പ്രവർത്തകർ കൊച്ചി കായലിൽ ചാടി ചാകുമെന്ന നിലയാണെന്നും ജയശങ്കർ പരിഹസിച്ചു. ഒരു വാർത്താചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കുവേണ്ടി പ്രവ‍ർത്തിച്ചാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത കാലത്ത് പ്രവർത്തിച്ചവരെ ബിജെപി മറക്കരുത്. മറ്റ് പാർട്ടികളിൽ നിന്നുവരുന്ന ഏഴാം കൂലികളേയും എട്ടാം കൂലികളേയും സ്ഥാനാർത്ഥിയാക്കുമ്പോൾ പാർട്ടിക്കുവേണ്ടി നടന്നുനടന്ന് ചെരിപ്പുതേഞ്ഞ പ്രവർത്തകരെ ബിജെപി ഓർക്കണം. മാരാർജിയും വിനോദിനിയമ്മയും ദേവകിയമ്മ ടീച്ചറും പോലെയുള്ള പ്രവ‍ർത്തകർ പ്രതിഫലം പ്രതീക്ഷിക്കാതെ പ്രവർത്തിച്ച പാർട്ടിയാണ് ബിജെപി. ഗുരുവായൂരിൽ വച്ച് കരുണാകരന്‍റെ ഉടുമുണ്ടഴിച്ച നേതാവായിരുന്നു വിനോദിനിയമ്മ. ബിജെപിക്കുവേണ്ടി നടന്ന് ചെരിപ്പുതേഞ്ഞയാളാണ് രാമൻപിള്ള. ഇപ്പോൾ കോൺഗ്രസിലിരുന്ന് കട്ടുമുടിച്ചവരൊക്കെ ബിജെപിയിലേക്ക് വരുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

(അഭിപ്രായം വ്യക്തിപരം)

First published: March 19, 2019, 11:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading