• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'രാഹുൽ അസ്സലുള്ളവനും തറവാടിയും' പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനെന്ന് അഡ്വ. എ. ജയശങ്കർ

ഏക്കേ ആൻ്റണി മുതൽ ഹൈബി ഈഡൻ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം!!

news18
Updated: July 9, 2019, 11:59 AM IST
'രാഹുൽ അസ്സലുള്ളവനും തറവാടിയും' പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനെന്ന് അഡ്വ. എ. ജയശങ്കർ
രാഹുൽ ഗാന്ധി
  • News18
  • Last Updated: July 9, 2019, 11:59 AM IST IST
  • Share this:
തിരുവനന്തപുരം: രാജിപ്രഖ്യാപനത്തിൽനിന്ന് പിൻമാറാതിരുന്ന രാഹുൽ ഗാന്ധിയെ പ്രശംസിച്ച് അഡ്വ. എ. ജയശങ്കർ. രാഹുൽ അസ്സലുള്ളവനും തറവാടിയുമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജയശങ്കർ പറയുന്നു. പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്ന പ്രകൃതമാണ്. രാജിപ്രഖ്യാപനം പിൻവലിക്കാതിരുന്നത് രാഹുൽ അന്തസും ആഭിജാത്യവുമുള്ളവനായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. എ. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

രാഹുൽഗാന്ധി അസ്സലുളളവനാണ്, തറവാടിയാണ്. വാക്കിനു വ്യവസ്ഥ ഉളളവനാണ്. പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന പ്രകൃതമാണ്.

മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം എതിരായപ്പോൾ രാഹുൽ മുൻപിൻ നോക്കാതെ രാജി പ്രഖ്യാപിച്ചു. പ്രവർത്തകരുടെയും ആരാധകരുടെയും സമ്മർദ്ദം മൂർച്ഛിക്കുമ്പോൾ രാജി പിൻവലിക്കും, രാജ്യത്തോടുളള കടമ മുൻനിർത്തി പാർട്ടിയെ നയിക്കും എന്നാണ് മലയാള മനോരമ പോലും പ്രവചിച്ചത്.

എന്നാൽ, രാഹുൽഗാന്ധി രാജിയിൽ ഉറച്ചു നിന്നു. ലോക്‌സഭയിലെ പാർട്ടി ലീഡറാകാൻ വിസമ്മതിച്ചു. ഏക്കേ ആൻ്റണി മുതൽ ഹൈബി ഈഡൻ വരെ കേണപേക്ഷിച്ചിട്ടും മനസു മാറ്റിയില്ല. അതാണ് അന്തസ്സ്! അതാണ് ആഭിജാത്യം!!

ഇനിയുള്ള കാലം വയനാട് എംപി മാത്രമായിരിക്കാനാണ് രാഹുലിന് താല്പര്യം. മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ഏക അഭിലാഷം.രാഹുൽഗാന്ധിക്ക് അല്ലലും അലട്ടുമില്ലാത്ത വിശ്രമജീവിതം ആശംസിക്കുന്നു. പുതിയൊരു പ്രസിഡന്റിന്റെ കീഴിൽ കോൺഗ്രസ് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുന്നതു കാണാനും ആഗ്രഹിക്കുന്നു.

(അഭിപ്രായം വ്യക്തിപരം)

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍