• HOME
  • »
  • NEWS
  • »
  • buzz
  • »
  • ADVENTURE OF A YOUNG WOMAN FOR A BARBIE DOLL WAIST JS

ദിവസം ഒരു നേരം മാത്രം ഭക്ഷണം; ബാർബി ഡോളിന്റെ പോലുള്ള അരക്കെട്ടിനായി യുവതിയുടെ സാഹസം

ജനപ്രിയ വിയറ്റ്‌നാമീസ് ഹാസ്യതാരമായ തുയേ നഗയാണ് മെലിഞ്ഞ അരക്കെട്ടോട്ടു കൂടിയ ആന്‍ കിയെ ആദ്യമായി പരിചയപ്പെടുത്തുന്നത്.

(Image Credits: News18 Bangla)

(Image Credits: News18 Bangla)

  • Share this:
    ബാര്‍ബി ഡോളിന്റെ പോലെ മെലിഞ്ഞ അരക്കെട്ട് ആഗ്രഹിക്കുന്ന ധാരാളം പെണ്‍കുട്ടികളുണ്ട്. ഡോളുകളുടെ അത്രയും മെലിഞ്ഞ അരക്കെട്ടുകള്‍ ഒരു പക്ഷെ മനുഷ്യര്‍ക്ക് സാധ്യമല്ല എന്ന് തന്നെ വേണം കരുതാന്‍. എന്നാല്‍ ഇത്തരം ധാരണകളെ തിരുത്തുകയാണ് 26 കാരി അന്‍ കി. വെറും 46 സെന്റീമീറ്ററാണ് ഇവരുടെ അരക്കെട്ടിന്റെ ചുറ്റളവ്.

    വിയറ്റ്‌നാമില്‍ ജനിച്ച് അമേരിക്കയില്‍ താമസിക്കുന്ന ആന്‍ കി, കോഫി ഷോപ്പിലെ ജോലിക്ക് ഒപ്പം പാര്‍ട്ട് ടൈം ആയി ഡാന്‍സിംഗും ചെയ്യുന്നുണ്ട്.

    ജനപ്രിയ വിയറ്റ്‌നാമീസ് ഹാസ്യതാരമായ തുയേ നഗയാണ് മെലിഞ്ഞ അരക്കെട്ടോട്ടു കൂടിയ ആന്‍ കിയെ ആദ്യമായി പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ മഞ്ഞു കാലത്ത് അമേരിക്കയില്‍ എത്തിയപ്പോഴാണ് ആന്‍ കിയെ ഇവര്‍ കണ്ടുമുട്ടുന്നത്. ഫ്‌ലോറിഡയിലെ കിസിമേ നഗരത്തിലുള്ള മില്‍ക്ക് ടീ കഫേയില്‍ എത്തിയതായിരുന്നു തുയേ നഗ. ഇതിനിടെയാണ് അവിടെ ജോലി ചെയ്യുകയായിരുന്ന മെലിഞ്ഞ അരക്കെട്ടുള്ള ആന്‍ കിയെ കാണുന്നത്. കൗതുകം തോന്നിയ ഇവര്‍ ആന്‍ കിയെ കുറിച്ച് ഒരു വീഡിയോയും ചെയ്തു.

    ഇത്രയും ചെറിയ അരക്കെട്ട് എങ്ങനെ ഉണ്ടാക്കിയെടുത്തു, ഇത്തരം ശരീര പ്രകൃതി എങ്ങനെ പരിപാലിച്ചു പോകുന്നു തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിലൂടെ തുയേ നഗ ചോദിച്ചറിയുന്നത്.


    തനിക്ക് 18 വയസ് പ്രായം ഉണ്ടായിരുന്നപ്പോള്‍ 50 കിലോ ഭാരം ഉണ്ടായിരുന്നു എന്നും 60 സെന്റീമീറ്ററായിരുന്നു അരയുടെ ചുറ്റളവ് എന്നും ആന്‍ കി പറയുന്നു. ''പക്ഷെ വളരെ മെലിഞ്ഞ അരക്കെട്ട് വേണം എന്നായിരുന്നു തന്റെ ആഗ്രഹം. വളരെ വലിയ പരിശ്രമത്തിനൊടുവിലാണ് ഇത് നേടിയെടുത്തത്. പണ്ട് ദിവസേന മൂന്ന് നേരം ഭക്ഷണം കഴിച്ചിരുന്ന താന്‍ ഇപ്പോള്‍ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ചിലപ്പോഴൊക്കെ രണ്ട് ദിവസത്തില്‍ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കാറുള്ളത് എന്നും'' ആന്‍ കി വിവരിച്ചു.

    അന്നജം അടങ്ങിയ ഭക്ഷണം 2 വര്‍ഷം മുമ്പ് തന്നേ ഇവര്‍ ഉപേക്ഷിച്ചിരുന്നുവത്രേ. ഇതിന് പുറമേ വസ്ത്രത്തിനകത്തായി അരക്ക് ചുറ്റും വളരെ ഇറുകിയ ഒരു വസ്ത്രവും എല്ലായ് പ്പോഴും ധരിക്കാറുണ്ട്. രാത്രിയില്‍ ഉറങ്ങുമ്പോള്‍ മാത്രമാണ് അരക്ക് ചുറ്റും ധരിച്ചിരിക്കുന്ന ഇറുകിയ വസ്ത്രം ഇവര്‍ മാറ്റാറുള്ളത്.

    ഇന്ന് വെറും 46 സെന്റീമീറ്ററാണ് ആന്‍ കിയുടെ ആരക്കെട്ടിന്റെ ചുറ്റളവ്. 37 കിലോ ഗ്രാം ആണ് ഭാരം. ഒട്ടും ആരോഗ്യപരമായ കണക്കല്ല ഇത്. വളരെ കുറഞ്ഞ അളവിലുള്ള ഭക്ഷണവും മറ്റും കഴിക്കുന്നതിനാല്‍ ആരോഗ്യത്തെ കുറിച്ച് ആശങ്കയില്ലേ എന്നും തുയേ നഗ ചോദിച്ചിരുന്നു. എന്നാല്‍ ധാരാളം പച്ചക്കറികളും, പഴങ്ങളും, ഇറച്ചിയും കഴിക്കുന്നതിനാല്‍ തനിക്ക് ഒരിക്കലും ക്ഷീണമോ മറ്റു കാര്യങ്ങളോ അനുഭവപ്പെട്ടിട്ടില്ല എന്നാണ് അന്‍ കി പറയുന്നത്.

    ഷോപ്പിംഗിനായി പോകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത് എന്നും ആന്‍ കി വിവരിക്കുന്നു. യോജിച്ച അളവിലുള്ള വസ്ത്രങ്ങള്‍ ലഭിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ് പലപ്പോഴും കൂടുതല്‍ തുക ചെലവാക്കേണ്ടി വരുന്നതായും ഇവര്‍ പറയുന്നു.
    Published by:Jayashankar AV
    First published:
    )}