'രാഷ്ട്രീയമേ നീ അധികാരവായ്പിനാൽ, കാഷ്ഠിച്ചിടുന്നു കാവ്യ രംഗത്തിലും': ശ്രീധരൻ പിള്ളയുടെ കവിതയ്ക്കെതിരെ ചെമ്മനത്തെ കൂട്ടു പിടിച്ച് ജയശങ്കർ

മിസോറാം ഗവർണറുടെ കവിതയെഴുത്തിനെ ചെമ്മനത്തിന്‍റെ വരികൾ ഉപയോഗിച്ച് പരിഹസിക്കുകയാണ് അഡ്വ. എ ജയശങ്കർ.

News18 Malayalam | news18
Updated: November 30, 2019, 5:36 PM IST
'രാഷ്ട്രീയമേ നീ അധികാരവായ്പിനാൽ, കാഷ്ഠിച്ചിടുന്നു കാവ്യ രംഗത്തിലും': ശ്രീധരൻ പിള്ളയുടെ കവിതയ്ക്കെതിരെ ചെമ്മനത്തെ കൂട്ടു പിടിച്ച് ജയശങ്കർ
പി എസ് ശ്രീധരൻ പിള്ള, അഡ്വ എ ജയശങ്കർ
  • News18
  • Last Updated: November 30, 2019, 5:36 PM IST
  • Share this:
കൊച്ചി: മിസോറാം ഗവർണറായി പോയ പി.എസ് ശ്രീധരൻ പിള്ള മിസോറാമിനെക്കുറിച്ച് എഴുതിയ കവിതയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. എന്നാൽ, മിസോറാം ഗവർണറുടെ കവിതയെഴുത്തിനെ ചെമ്മനത്തിന്‍റെ വരികൾ ഉപയോഗിച്ച് പരിഹസിക്കുകയാണ് അഡ്വ. എ ജയശങ്കർ.

മുഖ്യമന്ത്രി അച്യുതാനന്ദന്‍റെ കാലത്ത് മന്ത്രിമാരായ ജി സുധാകരനും ബിനോയ് വിശ്വവും മത്സരിച്ചു കവിത എഴുതുകയും പത്ര മാസികകൾ അവ മുടങ്ങാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ സമയത്ത് ചെമ്മനം ചാക്കോ കലാകൗമുദി വാരികയിൽ മന്ത്രിക്കവിത എന്ന തലക്കെട്ടിൽ ഒരു പരിഹാസ കവിത എഴുതിയിരുന്നു.

"രാഷ്ട്രീയമേ നീ അധികാരവായ്പിനാൽ
കാഷ്ഠിച്ചിടുന്നു ഹാ, കാവ്യ രംഗത്തിലും!" എന്നായിരുന്നു കവിതയുടെ അവസാനവരികൾ. എന്നാൽ, ഒരു ഗവർണർ കവിത എഴുതാൻ ഇന്ന് ചെമ്മനമില്ലെന്നും ജയശങ്കർ പറയുന്നു.

അഡ്വ എ ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,'ജ്ഞാനപീഠ പുരസ്കാര ജേതാവായ മഹാകവിയെ കുറിച്ചല്ല, ജ്ഞാനപീഡിതനായ മറ്റൊരു കവിയെ പറ്റിയാണ് ഈ കുറിപ്പ്.

മിസോറമിൽ ഗവർണറായിപ്പോയ ശ്രീധരൻ പിള്ളയദ്ദേഹം പിഎസ് വെൺമണി എന്ന തൂലികാ നാമം ഉപേക്ഷിച്ച് കാവ്യ സപര്യ തുടരുകയാണ്. മിസോറമിൻ്റെ മനോഹാരിതയെ കുറിച്ചാണ് ഏറ്റവും പുതിയ വെൺമണി കവിത.

അച്യുതാനന്ദൻ്റെ ഭരണകാലത്ത് (2006-11) മന്ത്രിമാരായ ജി സുധാകരനും ബിനോയ് വിശ്വവും മത്സരിച്ചു കവിത എഴുതുകയും പത്ര മാസികകൾ അവ മുടങ്ങാതെ പ്രസിദ്ധീകരിക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ ചെമ്മനം ചാക്കോ കലാകൗമുദി വാരികയിൽ ഒരു പരിഹാസ കവിത എഴുതി: മന്ത്രിക്കവിത. അതിന്റെ അവസാന വരികൾ ഇപ്രകാരമായിരുന്നു

"രാഷ്ട്രീയമേ നീ അധികാരവായ്പിനാൽ
കാഷ്ഠിച്ചിടുന്നു ഹാ, കാവ്യ രംഗത്തിലും!"

ഒരു 'ഗവർണർ കവിത' എഴുതാൻ ചെമ്മനമില്ല എന്ന സങ്കടം ബാക്കി.'
First published: November 30, 2019, 5:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading